
കോഴിക്കോട് 5 പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ, നല്ലളം എന്നിവടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 15000 പക്ഷികളെ നാളെ കൊന്നെടുക്കും. ഇതിനായി 20 അംഗ ആർആർടി സംഘത്തെ രൂപീകരിച്ചു. വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. അതേസമയം പക്ഷിപ്പനി സംബന്ധിച്ച് ആശങ്ക വേണ്ടയെന്ന് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു. മനുഷ്യരിലേക്ക് പകരില്ല. പക്ഷിപ്പനി സ്ഥിരീകരിച്ച 10 കീമി പരിധിയിൽ നിരീക്ഷണം നടത്തും. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിലെ വിൽപ്പന അനുവദിക്കില്ലെന്നും ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ പറഞ്ഞു.
രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസ എച്ച്5 എന്‍ 1 വകഭേദമാണ് സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളിൽ ദ്രുതകർമസേനയെ ഉപയോഗിച്ച് പക്ഷികളെ കൊന്നൊടുക്കൽ നടപടികൾ ഉടൻ തുടങ്ങും. നിലവില്‍ മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നിട്ടില്ല. എങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ ചത്ത പക്ഷികളെയോ രോഗലക്ഷണങ്ങളുള്ള കോഴികളെയോ നേരിട്ട് സ്പർശിക്കരുതെന്നും അധികൃതർ അറിയിച്ചു.


