കോഴിക്കോട് നഗരത്തിൽ തുടർച്ചയായ ബൈക്ക് മോഷണങ്ങൾ: രൂപമാറ്റം വരുത്തി കുറഞ്ഞ വിലയ്ക്ക് വിൽപ്പന; കുട്ടി മോഷ്ടാക്കൾ പൊലീസ് പിടിയിൽ

Spread the love

കോഴിക്കോട്: നഗരത്തില്‍ തുടര്‍ച്ചയായി നടന്ന ബൈക്ക് മോഷണങ്ങളുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പൊലീസ് പിടികൂടി. നഗരപരിധിയില്‍ കഴിഞ്ഞ ഒരുമാസമായി നടന്ന മോഷണപരമ്പരയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പൊലീസ് വലയിലായത്.

video
play-sharp-fill

കഴിഞ്ഞ ഒരു മാസത്തിനിടെ നാല് ബൈക്കുകളാണ് മോഷണം പോയത്. മോഷ്ടിച്ച ബൈക്കുകള്‍ക്ക് രൂപമാറ്റം വരുത്തിയ ശേഷം 4,000 മുതല്‍ 10,000 രൂപ വരെയുള്ള വിലയ്ക്ക് ഇവ വില്‍പ്പന നടത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍.

ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനിടയിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. എന്നാല്‍ ട്രാഫിക് പൊലീസിന്റെ പരിശോധനയ്ക്കിടെ ഒരു പ്രായപൂര്‍ത്തിയാകാത്ത കുട്ടി ബൈക്കുമായി എത്തിയത് ശ്രദ്ധയില്‍പ്പെട്ടതോടെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് കുട്ടികള്‍ ഉള്‍പ്പെട്ട മോഷണ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group