മദ്യത്തിനൊപ്പം എലി വിഷം ചേർത്ത ബീഫ് കഴിച്ചു ;യുവാവ് ഗുരുതരാവസ്ഥയിൽ; ബീഫ് നൽകിയ സുഹൃത്തിനെതിരെ കേസെടുത്ത് പോലീസ്; എലി വിഷം ചേർത്തതായി സുഹൃത്തിനോട് പറഞ്ഞെന്നും അറിഞ്ഞശേഷമാണ് കഴിച്ചതെന്നും പ്രതിയുടെ മൊഴി

Spread the love

കോഴിക്കോട്: വടകരയിൽ എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ. സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു.

video
play-sharp-fill

കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ഗുരുതരവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിധീഷിൻ്റെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷി (45) നെതിരെയാണ് കേസ് എടുത്തത്. ജനുവരി ആറിന് രാത്രി ഇരുവരും മദ്യപിച്ചിരുന്നു.

മഹേഷ് കൊണ്ടുവന്ന ബീഫാണ് നിധീഷ് കഴിച്ചത്. ബീഫിൽ എലിവിഷം ചേർത്തതായി നിധീഷിനോട് പറഞ്ഞിരുന്നെന്നും എന്നാൽ താൻ പറഞ്ഞത് തമാശയാണ് എന്ന് കരുതി നിധീഷ് ഭക്ഷിക്കുകയായിരുന്നു എന്നുമാണ് മഹേഷ് പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group