
കോഴിക്കോട് : ബുധനാഴ്ച രാത്രി കോഴിക്കോട് സൗത്ത് ബീച്ചിനു സമീപം കടലിലുണ്ടായത് ഫ്ളൂയിഡ് മഡ് എന്ന ചെളി അടിയൽ പ്രതിഭാസം ആണെന്നു കണ്ടെത്തി.
ഇതുമൂലം തിരമാലകൾ വരാതെ 200 മീറ്ററോളം കടൽ ഉള്ളിലേക്ക് വലിഞ്ഞപ്പോഴാണ് ആശങ്ക പരന്നത്. ഒഴുക്കു വ്യത്യാസവും മർദ്ദവ്യതിയാനവും മൂലം കടൽ ഉൾവലിയാം.ചെളി അടിയുന്നതിനുള്ള കാരണം കടലിൽ ഉണ്ടാകുന്ന ഒഴുക്കിനെത്തുടർന്ന് അടിത്തട്ടിലെ ചെളി വേർപെടുകയും അവ കരയിലേക്ക് നീങ്ങുകയും ചെയ്യുന്നതാണ്. മുന്പ് സുനാമിയും ഓഖിയും മറ്റുമുണ്ടായപ്പോഴും ഇത്തരം കടൽ ഉൾവലിയൽ സംഭവിച്ചതിനാലാണ് തീരവാസികൾ ഭയപ്പെട്ടു പോയത്.
ഇന്കോയിസ് അധികൃതർ നല്കിയ കള്ളക്കടൽ ജാഗ്രതാനിർദ്ദേശം നിലനില്ക്കുന്നുമുണ്ട്. സൂക്ഷ്മജീവികളായ പ്ലവകങ്ങളും മറ്റും ഈ ചെളിയോടടുത്ത പ്രദേശത്ത് കാണാവുന്നതാണ്. അതുകൊണ്ട് ചിലപ്പോൾ മത്സ്യലഭ്യതയും കൂടാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ചയും സമാനമായ പ്രതിഭാസമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായതിന് കുറച്ചകലെയായാണ് ചെളിയടിഞ്ഞു കണ്ടത്.വേലിയിറക്കമാണെന്നാണ് ആദ്യം വിചാരിച്ചതെന്നും ചെളിക്കൂന അടിഞ്ഞപ്പോൾ മറ്റെന്തോ ആണെന്ന് ഭയപ്പെട്ടുവെന്നും കോതിയിൽ കടുക്ക വില്ക്കുന്നയാൾ പറഞ്ഞു. കോതിക്കുസമീപം കുറച്ചുഭാഗത്തു മാത്രമേ ഈ മാറ്റം കാണപ്പെട്ടുള്ളൂവെന്നും കടൽ പ്രക്ഷുബ്ധമായിരുന്നില്ലെന്നും ഒരു മത്സ്യത്തൊഴിലാളിയും പറഞ്ഞു.
വ്യാഴാഴ്ച കടലിൽ അടിയിളക്കം കൂടുതലായുണ്ടായിരുന്നുവെന്നു അങ്ങനെ മത്തിയും മറ്റ് ചെറുമത്സ്യങ്ങളും കൂടുതലായി ലഭിച്ചുവെന്നും മത്സ്യത്തൊഴിലാളി പറഞ്ഞു.