ബാർ ജീവനക്കാരനെ കത്തികൊണ്ട് കഴുത്തിന് വെട്ടിയ സംഭവം ; റിസോർട്ട് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

Spread the love

കോഴിക്കോട് :  കഴിഞ്ഞ ദിവസം താമരശ്ശേരിയിലെ ബാര്‍ ജീവനക്കാരനെ കത്തികൊണ്ട് കഴുത്തിന് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ റിസോര്‍ട്ട് ജീവനക്കാരനെ അറസ്റ്റ് ചെയ്തു.

വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരനായ അത്തോളി മൊടക്കല്ലൂര്‍ താഴെക്കുനി പനോളി അന്‍വര്‍(48) ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

താമരശ്ശേരി ചുങ്കത്തെ ഹസ്തിനപുരി ബാറില്‍ വെച്ച്‌ ജീവനക്കാരനായ താമരശ്ശേരി അമ്ബലക്കുന്ന് വിജുവിനെ കത്തികൊണ്ട് കഴുത്തിന് വെട്ടി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. വൈത്തിരിയിലേക്ക് പോകുന്ന വഴി അന്‍വര്‍ മദ്യപിക്കാന്‍ എത്തിയപ്പോള്‍ ബാറില്‍ വെച്ച്‌ സപ്ലെയറുമായി വാക്കേറ്റമുണ്ടാവുകയും, വിജു പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് അന്‍വറിന് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലാണ് അന്‍വര്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് വിജുവിനെ വെട്ടിയത്. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ കെ ഒ പ്രദീപും ക്രൈം സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ വൈത്തിരിയില്‍ വെച്ച്‌ പിടികൂടിയത്.