
കോഴിക്കോട്: നാലു മാസം പ്രായമായ പെൺകുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ കുട്ടിയുടെ മരണത്തിലാണ് കേസെടുത്തത്. കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടതിനെ തുടർന്നാണ് നടപടി.
ശ്വാസം മുട്ടലിനെ തുടർന്ന് ബോധരഹിതയായ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഡോക്ടർമാരാണ് പരിക്ക് സംബന്ധിച്ച വിവരം പൊലീസിന് കൈമാറിയത്. പോസ്റ്റ് മോർട്ടത്തിലും പരിക്ക് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പരിക്കുകൾ എങ്ങനെ സംഭവിച്ചു എന്ന കാര്യം അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.