റോഡരികിലൂടെ നടന്നു പോകുന്നതിനിടെ അമിതവേഗതയിലെത്തിയ ഡോക്ടറുടെ കാർ ഇടിച്ച് വയോധികന് ദാരുണാന്ത്യം;തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Spread the love

കോഴിക്കോട്: അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് വയോധികന് ദാരുണാന്ത്യം. ഉള്ളിയേരി പാലോറമലയില്‍ വി ഗോപാലന്‍(72) ആണ് മരിച്ചത്. റോഡരികിലൂടെ നടന്നുപോകുന്നതിനിടെ അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

video
play-sharp-fill

അപകടത്തില്‍ സാജിത എന്ന സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 6.30 ഓടുകൂടിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗോപാലന്റെ മൃതദേഹം ഗവ. മെഡിക്കല്‍ കോളേജിലേക്ക് ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം താനൂര്‍ സ്വദേശിയായ ഡോക്ടര്‍ റിയാസും ഒരു കുട്ടിയുമായിരുന്നു കാറിലുണ്ടായിരുന്നത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, അപകടകരമായ ഡ്രൈവിംഗ് എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് റിയാസിനെ അറസ്റ്റ് ചെയ്തു. കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group