കോഴിക്കോട് വാഹനങ്ങളുടെ കൂട്ടയിടി ; രണ്ട് ബസും ഒരു കാറുമാണ് അപകടത്തിൽപ്പെട്ടത് ; കാർ യാത്രികൻ മരിച്ചു, നാല് പേർക്ക് പരിക്ക്

Spread the love

കോഴിക്കോട് : മോഡേൺ ബസാർ ഞെളിയൻപറമ്പിന് സമീപം  ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.

video
play-sharp-fill

ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു,ഫയർഫോഴ്സ് എത്തി കാർ വെട്ടി പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.

അച്ഛനും മകളും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്,  രാമനാട്ടുകര സ്വദേശി ഉമ്മർ അഷ്റഫ് ആണ് മരിച്ചത്, മകളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ സഞ്ചരിച്ച കാർ സ്വകാര്യ ബസിൽ ഇടിക്കുകയും ഈ ബസ് മറ്റൊരു ബസിൽ ഇടിക്കുകയുമായിരുന്നു, ബസ് യാത്രികരായാ രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്.