
സ്വകാര്യ ബസിന്‍റെ മരണപ്പാച്ചിൽ; ബസ് സ്കൂട്ടറില്‍ ഇടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം: ഡ്രൈവറും ഉടമയും അറസ്റ്റില്‍; അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വീഡിയോ കാണാം….
കോഴിക്കോട്: കോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറും ഉടമയും അറസ്റ്റില്‍.
ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ദേശീയപാത ബൈപാസില്‍ ബസ് സ്കൂട്ടറില്‍ ഇടിച്ചാണ് ചേവായൂര്‍ വിദ്യാഭ്യാസ ഉപജില്ല ഓഫിസിലെ പ്യൂണ്‍ കക്കോടി കിഴക്കുംമുറി താഴെ നെച്ചൂളി കെ.പി. ഷൈജു (ഗോപി-43), ഭാര്യ ജീമ (38) എന്നിവര്‍ തല്‍ക്ഷണം മരിച്ചത്. ദേശീയപാത ബൈപാസില്‍ വേങ്ങേരിക്കും മലാപ്പറമ്ബിനും ഇടയിലാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ സഞ്ചരിച്ച സ്കൂട്ടര്‍ രണ്ടു ബസുകള്‍ക്കിടയില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. തൊട്ടുമുന്നിലുള്ള പയമ്ബ്ര-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡിവൈഡറിനു സമീപം വേഗം കുറച്ചപ്പോള്‍ പിന്നില്‍ അമിത വേഗത്തിലെത്തിയ നരിക്കുനി-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിച്ചു കയറുകയായിരുന്നു.
സ്വകാര്യ ബസിന്‍റെ മരണപ്പാച്ചിലാണ് ദമ്പതികളുടെ മരണത്തിനിടയാക്കിയത്. അമിതവേഗത്തില്‍ വന്ന ബസിന്‍റെ ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ യാത്രികര്‍ രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു.
തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു ബൈക്കും അപകടത്തില്‍പെട്ടു. ഇത് ഓടിച്ച പാലത്ത് പാലത്ത് ഊട്ടുകുളം വയലില്‍ വിനു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.