ലോറി ബൈക്കിൽ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ, യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി; കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Spread the love

കോഴിക്കോട്: വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ലോറി ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങുകയായിരുന്നു.

video
play-sharp-fill

യുവാവ് തൽക്ഷണം മരിച്ചു. കണ്ണികുളത്തിൽ ആദർശ് ആണ് മരിച്ചത്.

കോഴിക്കോട് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപത്തായിരുന്നു അപകടം ഉണ്ടായത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.