കോഴിക്കോട് ആയഞ്ചേരിയില്‍ റോഡ് സൈഡിൽ നിര്‍ത്തിയിട്ട കാറില്‍ ഓട്ടോ ഇടിച്ചു; അപകടത്തിന് പിന്നാലെ ഓട്ടോ നിര്‍ത്താതെ പോയി

Spread the love

കോഴിക്കോട്: വടകര ആയഞ്ചേരിയില്‍ റോഡ് സൈഡില്‍ നിർത്തിയിട്ട കാറിൽ ഓട്ടോ ഇടിച്ച് അപകടം. ഇന്ന് രാത്രി 7.45 ഓടെ ആയഞ്ചേരി തിരുവള്ളൂർ റോഡിലാണ് അപകടമുണ്ടായത്.

റോഡ് സൈഡില്‍ നിർത്തിയിട്ട കാറിൽ ഓട്ടോ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഓട്ടോ നിർത്താതെ പോയി. പിന്നാലെ പിന്തുടർന്നെങ്കിലും ഓട്ടോയോ ഡ്രൈവറെയോ കണ്ടെത്താൻ സാധിച്ചില്ല. കാറിനു കാര്യമായ കെടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

സംഭവത്തിൽ കാർ ഡ്രൈവർ വടകര പോലിസില്‍ പരാതി നല്‍കി. ഓട്ടോയുടെ നമ്ബർ മനസിലായില്ലെങ്കിലും വി എം പെർമിറ്റ്‌ എന്ന് എഴുതിയിട്ടുണ്ടെന്നു കാർ ഉടമ പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group