റോഡ് മുറിച്ചു കടക്കുന്നതിനിടെ നാല് പേരെ കാര്‍ ഇടിച്ചു; കൊടുവള്ളിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു; മൂന്ന് സ്ത്രീകൾക്ക് പരിക്ക്

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട്: കൊടുവള്ളിയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റോഡ് മുറിച്ചു കടക്കുന്നതിനിടെ നാല് പേരെയും കാര്‍ ഇടിക്കുകയായിരുന്നു.

വാവാട് സിവില്‍ സപ്ലൈസ് ഗോഡൗണിന് സമീപമാണ് അപകടം ഉണ്ടായത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തില്‍പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാവാട് സ്വദേശിനിയായ മറിയയാണ് മരിച്ചത്. വാവാട് സ്വദേശിനികളായ സുഹറാബി, ഫിദ, സുഹറ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.