കോഴിക്കോട് മുക്കത്ത് വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട് : മുക്കത്ത് വാഹനപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സൗത്ത്‌ കൊടിയത്തൂർ മുറത്ത്‌ മൂലയിൽ പി.പി. അയ്യപ്പന്‍റെ മകൻ മണിലാൽ (30) ആണ് ബുധനാഴ്ച മരിച്ചത്

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് മണിലാല്‍ ഓടിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്‌. കൊടിയത്തൂര്‍ തെയ്യത്തും കടവ് പാലത്തിന് സമീപത്തായിരുന്നു സംഭവം. ഖത്തറില്‍ പ്രവാസിയായിരുന്ന മണിലാല്‍ മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. മാതാവ്: ലീല, സഹോദരങ്ങൾ: വിനോദ്, സവിത (കാരശ്ശേരി).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group