
റോഡരികിൽ കാർ നിർത്തി അശ്രദ്ധമായി ഡോർ തുറന്നു; മറ്റൊരു കാർ ഡോറിലിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
കോഴിക്കോട്: കാര്‍ നിര്‍ത്തി അശ്രദ്ധമായി ഡോര്‍ തുറന്നതിനെ തുടര്‍ന്ന് ഡോറില്‍ മറ്റൊരു കാര്‍ ഇടിച്ച് അപകടം. കോഴിക്കോട് സംസ്ഥാന പാതയില്‍ നടുവണ്ണൂര്‍ തെരുവത്ത് കടവ് കൊയക്കാട് റോഡ് ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം രാവിലെ 11ഓടെയാണ് അപകടമുണ്ടായത്.
ഇടിയേറ്റ കാര്‍ റോഡിന്‍റെ വശത്തേക്ക് ചരിയുകയും ഇടിച്ച കാര്‍ സമീപത്തെ ട്രാഫിക് സര്‍ക്കിളിന്റെ മതിലില്‍ ഇടിച്ച് മറിയുകയും ചെയ്തു.
റോഡരികില്‍ നിര്‍ത്തിയിട്ട തന്‍റെ സ്‌കൂട്ടറിന് സമീപം നില്‍ക്കുകയായിരുന്ന കൊയക്കാട് കേളോത്ത് മീത്തല്‍ സുബി (45) യ്ക്കാണ് പരിക്കേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ യാത്രക്കാര്‍ക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. സ്‌കൂട്ടറിന്റെ മുന്‍വശം തകര്‍ന്ന നിലയിലാണ്. ഉള്ള്യേരി ഭാഗത്ത് നിന്നും വരികയായിരുന്നു ഇരു കാറുകളും. മുന്നില്‍ പോയ കാര്‍ റോഡരികില്‍ നിര്‍ത്തി അശ്രദ്ധമായി ഡോര്‍ തുറന്നതിനെ തുടര്‍ന്ന് പിന്നാലെയെത്തിയ കാര്‍ അതില്‍ ഇടിക്കുകയായിരുന്നു.

കോഴിക്കോട് ബസ് ബൈക്കിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
കോഴിക്കോട്: കാക്കൂരിൽ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. തലയാട് കോളനിയിൽ ശശിയുടെ മകൻ അനീദ് (19) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന കൂരാച്ചുണ്ട് സ്വദേശിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
