
കോഴിക്കോട്: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പേരക്കുട്ടിക്ക് കഴിക്കാന്‍ ഭക്ഷണവുമായി പോയ ഗൃഹനാഥന്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് മണക്കടവ് തുമ്പോളി മുയ്യായില്‍ ബാലകൃഷ്ണന്‍ (65) ആണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ചത്.
പുതിയ ആറുവരിപ്പാതയില്‍ തൊണ്ടയാട് വെച്ചാണ് ഇന്നലെ വൈകീട്ടോടെ അപകടമുണ്ടായത്. ബാലകൃഷ്ണന്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.