റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് തട്ടി അപകടം; കാൽനട യാത്രക്കാരന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ കാൽനടയാത്രക്കാരൻ ബസ്സിടിച്ച് മരിച്ചു. പന്തലായനി സ്വദേശി അശോകനാണ് മരിച്ചത്.
കൊയിലാണ്ടി മാർക്കറ്റിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കൃതിക ബസ് തട്ടിയാണ് അപകടം.
ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും വൈകാതെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0

കാട്ടുപന്നിയെ ഇടിച്ച് കാർ നിയന്ത്രണംവിട്ട് മറിഞ്ഞു; ഒരുമരണം; മൂന്ന് പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
കോഴിക്കോട്: നഗരത്തിൽ കാട്ടുപന്നിയെ ഇടിച്ച കാർ മറിഞ്ഞ് ഒരാൾ മരിച്ചു. ചേളന്നൂർ ചിറ്റടിപ്പാറയിൽ സിദ്ദിഖാണ് മരിച്ചത്.
തൊണ്ടയാട് ബൈപാസിലാണ് അപകടം. കാട്ടുപന്നിയെ ഇടിച്ച കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിന് മരണം സംഭവിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന മറ്റു മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group