കോഴിക്കോട് സ്വദേശിയുടെ അസ്വഭാവിക മരണം: മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുത്തു; നടപടി ഭാര്യ ഉന്നയിച്ച സംശയത്തെ തുടർന്ന്

Spread the love

കോഴിക്കോട്: വെള്ളയിൽ കോണാട് സ്വദേശി അസീമിന്റെ അസ്വാഭാവിക മരണത്തിൽ വിശദമായ പരിശോധന നടത്തുന്നതിൻ്റെ ഭാഗമായി മൃതദേഹം ഖബറിൽ നിന്ന് പൊലീസ് പുറത്തെടുത്തു.

video
play-sharp-fill

അസീമന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭാര്യ സിംന നൽകിയ പരാതിയിലാണ് വെള്ളയിൽ പോലിസിൻ്റെ നടപടി. റവന്യൂ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ബന്ധുവിനൊപ്പം പുറത്തുപോയി, തിരിച്ചെത്തിയ ശേഷം മരണം

ഈ മാസം ആറാം തിയ്യതി രാത്രി വീട്ടിൽ വച്ച് അബോധാവസ്ഥയിലായ അസീമിനെ ആദ്യം ബീച്ച് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഏഴാം തിയ്യതി പുലർച്ചെ മരിക്കുകയായിരുന്നു. ബന്ധുവിനൊപ്പം പുറത്ത് പോയി തിരികെ എത്തിയതിന് ശേഷമാണ് മരണം. അസീമിന് മർദനമേറ്റിരുന്നെന്ന സംശയമാണ് ഭാര്യ പ്രകടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group