കോഴിക്കോട് സ്കൂളിൽ നിന്നും ഇറങ്ങിപ്പോയ വിദ്യാർത്ഥിനി കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു; രക്ഷകരായെത്തി പോലീസും മത്സ്യതൊഴിലാളികളും

Spread the love

കോഴിക്കോട്: കോഴിക്കോട് കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തി പൊലീസുകാര്‍. കോഴിക്കോട് കോതി പാലത്തിന് സമീപത്താണ് സംഭവം നടന്നത്.പന്നിയങ്കര പൊലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. വിദ്യാര്‍ഥിനി സ്‌കൂളില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് കോതി പാലത്തിന് സമീപത്തുകൂടി സംശയാസ്പദമായ സാഹചര്യത്തില്‍ നടന്നുപോകുന്നത് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ശ്രദ്ധിച്ചു. പെണ്‍കുട്ടിയെ നിരീക്ഷിച്ച പൊലീസുകാര്‍ കോതി പാലത്തിന് സമീപം വച്ച്‌ കുട്ടി കടലിലേക്ക് ചാടുന്നതാണ് കണ്ടത്.

ഉടന്‍ തന്നെ തൊട്ടടുത്ത് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളെയും സംഘടിപ്പിച്ച്‌ പൊലീസുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി വിദ്യാര്‍ഥിനിയെ രക്ഷപെടുത്തി കടയിലേക്ക് കയറ്റുകയായിരുന്നു. അതുകൊണ്ടുതന്നെ വലിയ അപകടം ഒഴിവായി
. ബന്ധുക്കളെ വിളിച്ചുവരുത്തി കുട്ടിയെ ഇവര്‍ക്കൊപ്പം വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്നിയങ്കര എസ്‌ഐ ബാലു കെ. അജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ ബിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.