‘ഇടപാടുകള്‍ പുറത്തുപറയും, കൊടി സുനിയടക്കം കുടുങ്ങും’; താമരശേരിയില്‍ മരിച്ച യുവതിയുടെ ശബ്ദസന്ദേശം പുറത്ത്, ദുരൂഹതയേറുന്നു

Spread the love

കോഴിക്കോട്: താമരശേരി കൈതപ്പൊയില്‍ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഹസ്നയെന്ന യുവതിയുടെ ശബ്ദസന്ദേശം പുറത്തുവന്നു.

video
play-sharp-fill

കൂടെ താമസിച്ചിരുന്ന ആദില്‍ എന്ന യുവാവിന് ഹസ്ന അയച്ച ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. ഇതില്‍ നിന്നും ദുരൂഹതയുണ്ടാക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ലഹരി ഇടപ്പാടുകള്‍ പുറത്തുപറയുമെന്നും കൊടിസുനിയും ഷിബുവുമടക്കം കുടുങ്ങുമെന്നും ശബ്ദസന്ദേശത്തില്‍ യുവതി പറയുന്നുണ്ട്.

ആദില്‍ ഫോണ്‍ എടുക്കാത്തതിനെ തുടർന്നാണ് ഹസ്ന ഓഡിയോ സന്ദേശം അയച്ചത്. എന്റെ ജീവിതം പോയെന്നും കൊടിസുനി മുതല്‍ ഷിബു വരെ കുടുങ്ങുമെന്നും എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുമെന്നും യുവതി പറയുന്നുണ്ട്. വീട്ടിലേക്ക് വരുന്നെന്ന് ഹസ്ന വിളിച്ചുപറഞ്ഞിരുന്നെങ്കിലും പിന്നീട് മരണവിവരമാണ് കുടുംബം അറിഞ്ഞത്. എട്ട് മാസമായി ആദിലിനൊപ്പം ഫ്ലാറ്റിലായിരുന്നു ഹസ്ന താമസിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group