
കോഴിക്കോട്: ട്രെയിനില്‍ യാത്ര ചെയ്തിരുന്ന സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ഷൊര്‍ണൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. യാത്രക്കാരുടെ എണ്ണം കുറഞ്ഞിരുന്ന കമ്പാര്‍ട്ട്മെന്റില്‍ സ്ത്രീയെ പിന്തുടര്‍ന്ന് മോശമായി പെരുമാറിയെന്നാണ് കേസ്.
മലപ്പുറം പരപ്പനങ്ങാടി സ്വദേശി അങ്കമാന്റെ പുരയ്ക്കല്‍ മുസ്തഫ എ.പി (45) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടിയില്‍ വെച്ചാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാര്‍ച്ച് 6ന് രാത്രിയോടെയാണ് സംഭവം നടന്നത്.
ഷൊര്‍ണൂര്‍–കോഴിക്കോട് പാസഞ്ചര്‍ ട്രെയിന്‍ രാത്രി 9.40ഓടെ കുറ്റിപ്പുറം സ്റ്റേഷനിലെത്തിയ സമയത്താണ് അതിക്രമം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് റെയില്‍വേ പൊലീസ് കേസെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


