കോഴിക്കോട് കളിപ്പാട്ടക്കടയിൽ സിസിടിവി ക്യാമറ തിരിച്ച് വെച്ച് കവർച്ച; നഷ്ടമായത് 65,000 രൂപയോളം വില വരുന്ന കളിപ്പാട്ടങ്ങള്‍

Spread the love

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ കളിപ്പാട്ടക്കടയിൽ മോഷണം. സിസിടിവി ക്യാമറയുടെ ദിശ മാറ്റിവെച്ച്‌ ആസൂത്രിതമായ രീതിയിലാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

video
play-sharp-fill

കൊടുവള്ളി നെല്ലാംങ്കണ്ടിയിൽ പ്രവർത്തിക്കുന്ന വില്ലേജ് സൈക്കിള്‍സ് ടോയ്സ് ആൻഡ് ഗിഫ്റ്റ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. പുലർച്ചെ ഏകദേശം ഒന്നരയോടെയാണ് മോഷ്ടാക്കൾ കടയിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം. കടയുടെ മുൻവശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ തിരിച്ച് വെച്ച ശേഷം, ഷട്ടറിന് മുന്നിലെ ഗ്ലാസ് ലോക്ക് തകർത്താണ് അകത്ത് പ്രവേശിച്ചത്.

ഏകദേശം 65,000 രൂപ വിലമതിക്കുന്ന വിവിധ കളിപ്പാട്ടങ്ങളാണ് മോഷണം പോയതെന്ന് ഉടമകൾ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ഥലത്തെത്തിയ വിരലടയാള വിദഗ്ധർ വിശദമായ പരിശോധന നടത്തി. ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group