ഇൻഷുറൻസ് തുകയ്ക്കായി ഭാര്യയും മക്കളും കൊലപ്പെടുത്തിയ കേസ്: 13 വർഷത്തിന് ശേഷം പ്രതി പിടിയിൽ

Spread the love

കോഴിക്കോട്: ഇൻഷുറൻസ് തുക കൈക്കലാക്കുന്നതിനായി ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി 13 വർഷത്തിന് ശേഷം പിടിയിലായി. അരീക്കോട് വാവൂർ സ്വദേശിയായ മുഹമ്മദ് ശരീഫിനെയാണ് കര്‍ണാടകയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

2013 ജൂലൈ 21നാണ് സംഭവം. ഒളവട്ടൂർ സ്വദേശിനിയായ സാബിറ (21)യും മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (2) എന്നിവരെയും പെരുമ്പറയിലെ പെരിങ്കടവ് പഞ്ചായത്ത് റോഡ് ജംഗ്ഷൻ സമീപമുള്ള വെള്ളക്കുഴിയിലേക്ക് സ്കൂട്ടർ ഓടിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ഇത് അപകടമാണെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

സംഭവത്തിന് രണ്ട് മാസം മുൻപ് ഭാര്യയുടെ പേരിൽ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് എടുത്തതാണ് അന്വേഷണത്തിൽ നിർണായകമായത്. ഇൻഷുറൻസ് തുക കൈക്കലാക്കാനായിരുന്നു കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. 2013ൽ അറസ്റ്റിലായ ഇയാൾക്ക് ഹൈക്കോടതി ജാമ്യം ലഭിച്ച ശേഷം ഒളിവിൽ പോയിരുന്നു. വിവിധ സ്ഥലങ്ങളിൽ കണ്ടതായി വിവരം ലഭിച്ചിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ 13 വർഷങ്ങൾക്ക് ശേഷം കര്‍ണാടകയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group