കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് കൂടെ കിടന്നുറങ്ങി യുവാവ്…! എഴുന്നേറ്റപ്പോൾ മുൻപിൽ പോലീസ്, ഒടുവിൽ പിടിയിൽ 

Spread the love

കോഴിക്കോട്: ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് സമീപത്തുകിടന്നുറങ്ങിയ യുവാവ് പിടിയില്‍. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്.

video
play-sharp-fill

ഇന്ന് രാവിലെ കോഴിക്കോട് ബീച്ചിലായിരുന്നു സംഭവം. പേപ്പറില്‍ കഞ്ചാവിലകളിട്ടതിനുശേഷം സമീപത്ത് പായ വിരിച്ച്‌ പുതച്ചുമൂടി ഉറങ്ങുകയായിരുന്നു യുവാവ്. രാവിലെ ബീച്ചില്‍ നടക്കാനിറങ്ങിയവർ ഇത് കണ്ട് ഉടൻ തന്നെ വെള്ളയില്‍ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തിയിട്ടും യുവാവ് ഉറക്കമെഴുന്നേറ്റിരുന്നില്ല. 370 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. മുൻപും ഇയാള്‍ കഞ്ചാവുക്കേസില്‍ പ്രതിയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കർണാടകയില്‍ നിന്നെത്തിച്ച കഞ്ചാവ് പല സ്ഥലങ്ങളിലേക്കും വിതരണം ചെയ്യുന്നതിനുമുന്നോടിയാണ് ഉണക്കാനിട്ടതെന്നാണ് റാഫി പൊലീസിനോട് പറഞ്ഞത്. പ്രതിയെ ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group