കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു; മൂന്ന് പേര്‍ക്ക് പരുക്കേറ്റു.

Spread the love

സ്വന്തം ലേഖകൻ
കോഴിക്കോട് : നഗരത്തിലെ പന്തീരാങ്കാവ് ബൈപ്പാസില്‍ കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു.

കാർ യാത്രികരായ മടവൂര്‍ പൈമ്പാലശ്ശേരി മതിയംചേരി കൃഷ്ണന്‍കുട്ടി (55), ഭാര്യ സുധ എന്നിവരാണ് മരിച്ചത് .

ഗുരുതര പരുക്കേറ്റ വരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ അടിയില്‍പ്പോയ കാര്‍ പൂര്‍ണമായും തകര്‍ന്നു.

റോഡില്‍ നിന്ന് ക്രയിന്‍ ഉപയോഗിച്ചാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ മാറ്റിയത്‌.

സംഭവത്തെ തുടര്‍ന്ന് ബൈപ്പാസില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. മരിച്ചവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്