
വീണ്ടും തെരുവുനായ ആക്രമണം; വടകരയില്‍ നാലുപേര്‍ക്ക് കടിയേറ്റു
സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. വടകരയില്‍ നാലുപേര്‍ക്ക് കടിയേറ്റു. എല്ലാവരെയും കടിച്ചത് ഒരേ നായ തന്നെയാണെന്നാണ് നിഗമനം.
വടകര ടൗണിലും സമീപത്തുമാണ് നായ പരിഭ്രാന്തി പടര്‍ത്തിയത്. നായയ്ക്ക് പേവിഷബാധ ഉള്ളതാണോയെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. മാര്‍ക്കറ്റില്‍ ഉണ്ടായിരുന്ന അതുല്‍, ഷരീഫ് എന്നിവര്‍ക്കാണ് ആദ്യം കടിയേറ്റത്.
പഴയ ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന ഒരു തമിഴ് നാട് സ്വദേശിനിയെ കടിച്ചു. ഇതിനുശേഷമാണ് വീട്ടില്‍ ഇരിക്കുകയായിരുന്ന സരോജിനി എന്ന സ്ത്രീയെയും നായ കടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ 11 പേരാണ് തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടിയത്. നാട്ടില്‍ പരിഭ്രാന്തി പടര്‍ത്തുന്ന നായയെ ഉടന്‍ പിടികൂടണമെന്ന് തദ്ദേശവാസികള്‍ ആവശ്യപ്പെട്ടു.
Third Eye News Live
0