video
play-sharp-fill

താമരശ്ശേരി ചുരത്തില്‍ ചരക്കുലോറി മറിഞ്ഞു.  കോഴിക്കോട് ഭാഗത്തേക്ക് പഴങ്ങളുമായി വരികയായിരുന്ന  ലോറിയാണ്  മറിഞ്ഞത്.

താമരശ്ശേരി ചുരത്തില്‍ ചരക്കുലോറി മറിഞ്ഞു.  കോഴിക്കോട് ഭാഗത്തേക്ക് പഴങ്ങളുമായി വരികയായിരുന്ന  ലോറിയാണ്  മറിഞ്ഞത്.

Spread the love

 

കോഴിക്കോട് : അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വൈകിട്ട് അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. അപകടസമയം വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇദ്ദേഹത്തിന് കാര്യമായി പരിക്കേറ്റിട്ടില്ല.

 

 

 

അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ നേരിയ തോതില്‍ ഗതാഗത തടസ്സമുണ്ടായി. ചുരം സംരക്ഷണസമിതി സംഘത്തിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ അപകടത്തില്‍പ്പെട്ട വാഹനം എടുത്തുമാറ്റാനുള്ള ശ്രമം തുടരുകയാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ചരക്കുലോറികള്‍ ചുരത്തിലേക്ക് കയറ്റിവിടരുതെന്ന നിര്‍ദേശം നിലനില്‍ക്കേയാണ് അപകടത്തില്‍പ്പെട്ട ലോറി ചുരത്തിലേക്ക് പ്രവേശിച്ചത്.