
കോഴിക്കോട്: ബൈക്കിലെത്തിയ മൂന്നംഗ സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കുറ്റ്യാടി വടയം സ്വദേശി തീയ്യര്‍കണ്ടി ഷിജിത്തിനെയാണ് (40) ബൈക്കിലെത്തിയ മൂന്നു പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്.
കഴിഞ്ഞ ദിവസം നെല്ലിക്കണ്ടിയിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയപ്പോഴാണ് അക്രമമുണ്ടായത്. അടിയേറ്റ് ബോധരഹിതനായ ഷിജിത്തിനെ ഓടിക്കൂടിയ നാട്ടുകാരാണ് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
മര്‍ദ്ദിച്ചവരുടെ കൈയ്യില്‍ മാരകായുധങ്ങള്‍ ഉണ്ടായിരുന്നതായി ഷിജിത്ത് കുറ്റ്യാടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കുറ്റ്യാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്ബി കൈലാസ് നാഥ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group