video
play-sharp-fill

കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ട് കൊവിഡ് മരണം കൂടി ; വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് മരണം

കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ട് കൊവിഡ് മരണം കൂടി ; വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് മരണം

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് : സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിനിടെ ഇന്ന് മാത്രം മൂന്ന് പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. കോഴിക്കോട് കല്ലായി പള്ളിക്കണ്ടി സ്വദേശി എ.ടി ആലിക്കോയ, മലപ്പുറം പൂക്കോട്ടുപറമ്ബ് സ്വദേശി മുഹമ്മദ്, കൊട്ടാരക്കര സ്വദേശി തലച്ചിറ അസ്മബീവി എന്നിവരാണ് മരിച്ചത്.

കൊറോണ ബാധിച്ച് ഒരാഴ്ചയിലേറെയായി കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്ന അസ്മബീവി. ആരോഗ്യനില വഷളായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് മരിച്ച ആലിക്കോയ സമ്പർക്കത്തിലൂടെയാണ് രോഗബാധിതച്ചത്. വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. മലപ്പുറം സ്വദേശിയായ മുഹമ്മദ് വ്യക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് കൊറോണ സ്ഥിരീകരിച്ചത്.

അതേസമയം സംസ്ഥാനത്ത് നിരവധിപേർക്കാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.