
എസ്എസ്എൽസി പരീക്ഷ എഴുതാൻ വിദ്യാർത്ഥി എത്തിയത് മദ്യലഹരിയിൽ; ബാഗിൽ കുപ്പിയും 10000 രൂപയും; പരീക്ഷ ഹാളിൽ ഇരുന്ന കുട്ടിയെ സംശയം തോന്നിയ അധ്യാപകൻ നടത്തിയ പരിശോധനയിലാണ് പിടിയിലായത് ;സംഭവം പത്തനംതിട്ട കോഴഞ്ചേരിയിൽ
കോഴഞ്ചേരി : എസ്‌എസ്‌എല്‍സി പരീക്ഷയെഴുതാൻ വിദ്യാർഥി എത്തിയത് മദ്യലഹരിയില്‍. കോഴഞ്ചേരി നഗരത്തിലെ സ്കൂളിലാണ് സംഭവം.
പരീക്ഷഹാളില്‍ ഇരുന്ന കുട്ടിയെ കണ്ടപ്പോള്‍ ഡ്യൂട്ടിയ്ക്കെത്തിയ അധ്യാപകന് സംശയം തോന്നി.
തുടർന്ന് അധ്യാപകർ കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പിയും പതിനായിരത്തോളം രൂപയും കണ്ടെത്തി. പരീക്ഷയ്ക്കുശേഷം ആഘോഷം നടത്താൻ ശേഖരിച്ച പണമാണെന്ന് പോലീസ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലാസിനു പുറത്തിറക്കിയ വിദ്യാർഥിയുടെ വീട്ടുകാരെ സ്കൂള്‍ അധികൃതർ വിവരം അറിയിച്ചു. കുട്ടി പരീക്ഷ എഴുതിയില്ല.
Third Eye News Live
0