കോഴാ ഫാം ഫെസ്റ്റിന് തുടക്കം: കൂടുതൽ വരുമാനം ലഭിക്കുന്ന കൃഷിരീതികളിലേക്ക് കർഷകർ മാറണം; ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് മന്ത്രി വി.എൻ. വാസവൻ

Spread the love

കോട്ടയം: കൂടുതൽ വരുമാനം ലഭിക്കുന്ന കൃഷിരീതികളിലേക്ക് കർഷകർ മാറണമെന്നും കാലത്തിനനുസരിച്ചുള്ള വൈവിധ്യവത്കരണത്തിന്
കൃഷി വകുപ്പ് ഉദ്യോസ്ഥർ പിന്തുണ നൽകണമെന്നും സഹകരണം-ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

കാർഷിക വികസന- കർഷക ക്ഷേമ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കോഴാ ഫാം ഫെസ്റ്റ് -‘ഹരിതാരവം 2കെ25’ കുറവിലങ്ങാട് കോഴായിലെ ഉഴവൂർ ബ്‌ളോക്ക് പഞ്ചായത്ത് അങ്കണത്തിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിലൂടെ ആഭ്യന്തര ഉൽപാദനം 5.5 ലക്ഷം ടണ്ണിൽ നിന്ന് 17.5 ലക്ഷം ടണ്ണായി ഉയർന്നു. പ്രവാസികളുടെ ഒഴിഞ്ഞു കിടക്കുന്ന ഭൂമിയിൽ കൃഷിയിറക്കി സഹകരണ വകുപ്പ് ആരംഭിച്ച പദ്ധതി വൻ വിജയമാണ്. പദ്ധതി നടപ്പാക്കിയ പത്തനംതിട്ടയിൽ ആദ്യ വർഷത്തിൽ തന്നെ 3.5 കോടി രൂപ ലാഭമുണ്ടാക്കാനായെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജോൺസൺ തോമസ് കൊട്ടുകാപ്പള്ളി, ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ മിനി മത്തായി, ന്യൂജൻറ് ജോസഫ്, മത്തായി മാത്യു, അംബിക സുകുമാരൻ,
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡോ. സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മഞ്ജു സുജിത്, പി. എം. മാത്യു, ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആശാമോൾ ജോബി, പി.എൻ. രാമചന്ദ്രൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വാളിപ്ലാക്കൽ, ജോസ്മോൻ മുണ്ടയ്ക്കൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. എസ്. ഷിനോ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സി. ജോ ജോസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജി.വി. റെജി എന്നിവർ പങ്കെടുത്തു.

കാർഷിക പ്രദർശനങ്ങളുടെ ഉദ്ഘാടനം രാവിലെ 10ന് ജില്ലാ കൃഷിത്തോട്ടത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ ഹേമലത പ്രേംസാഗർ നിർവഹിച്ചു. കൃഷി സാങ്കേതിക പരിശീലന പ്രാദേശിക കേന്ദ്രത്തിൽവെച്ച് ‘നെൽകൃഷി വിള വർധനവ് നൂതന സാങ്കേതിക വിദ്യകളിലൂടെ’ എന്ന വിഷയത്തിൽ സെമിനാർ നടന്നു.

കപ്പ പൊളിക്കൽ, കാർഷിക പ്രശ്‌നോത്തരി, പാചകം എന്നീയിനങ്ങളിൽ മത്സരങ്ങളും രുചിക്കൂട്ട് സംഗമവും നടന്നു. കുറവിലങ്ങാട് പള്ളിക്കവലയിൽനിന്ന് ആരംഭിച്ച ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ ഫ്ളാഗ് ഓഫ് ചെയ്തു.

കോഴായിലെ ജില്ലാ കൃഷിത്തോട്ടം, സംസ്ഥാന വിത്ത് ഉത്പാദന കേന്ദ്രം, പ്രാദേശിക കാർഷിക പരിശീലന കേന്ദ്രം, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയം എന്നിവിടങ്ങളിലായാണ് പരിപാടി. മേള 30 ന് സമാപിക്കും.