കോട്ടയം കാണക്കാരിയിലെ സിഎസ്‌ഐ കോളജ് ഫോര്‍ ലീഗല്‍ സ്റ്റഡീസില്‍ പുതുതായി നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെയും സെമിനാര്‍ ഹാളിന്റെയും സമര്‍പ്പണവും ഉദ്ഘാടനവും ചൊവ്വാഴ്ച രാവിലെ 8ന്

Spread the love

കോട്ടയം: കാണക്കാരിയിലെ സി.എസ്‌ഐ കോളജ് ഫോര്‍ ലീഗല്‍ സ്റ്റഡീസില്‍ പുതുതായി നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെയും സെമിനാര്‍ ഹാളിന്റെയും

സമര്‍പ്പണവും ഉദ്ഘാടനവും ചൊവ്വാഴ്ച രാവിലെ 8ന് സി.എസ്‌.ഐ മധ്യകേരള രൂപത അധ്യക്ഷനും കോളജ് മാനനേജരുമായ റവ.ഡോ.
മലയില്‍ സാബു കോശി ചെറിയാന്‍ നിര്‍വഹിക്കും.

മൊമെന്റോയുടെ വിതരണവും വസ്തുവകകളുടെ രേഖകളുടെ കൈമാറ്റവും എം.ആര്‍.കോശി എബ്രഹാം നിര്‍വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. ജോര്‍ജ്ജ് ജോസഫ്, പ്രഫ.ഡോ.അഞ്ജു സോസന്‍ ജോര്‍ജ്ജ്, അഡ്വ. ഷീബാ തരകന്‍, ഡോ. ടി. ജയ്‌സി എന്നിവര്‍ ചടങ്ങില്‍ പ്രസംഗിക്കും