play-sharp-fill
കോടികളുടെ വീട് അനാഥമാക്കി കപ്പൽ ജോയി യാത്രയായി..! ജോയിയുടെ മരണം ആത്മഹത്യ തന്നെ; ജീവനൊടുക്കിയത് എണ്ണ വ്യവസായത്തിലെ ഊഹക്കച്ചവടത്തിലെ നഷ്ടത്തെ തുടർന്ന്; കൊറോണക്കാലത്തെ ഊഹക്കച്ചവടത്തിലൂടെ ജോയിക്കു നഷ്ടമായത് ശതകോടികൾ; ബി.ആർ ഷെട്ടി പൊട്ടിയതും ജോയിയെ വെട്ടിലാക്കി

കോടികളുടെ വീട് അനാഥമാക്കി കപ്പൽ ജോയി യാത്രയായി..! ജോയിയുടെ മരണം ആത്മഹത്യ തന്നെ; ജീവനൊടുക്കിയത് എണ്ണ വ്യവസായത്തിലെ ഊഹക്കച്ചവടത്തിലെ നഷ്ടത്തെ തുടർന്ന്; കൊറോണക്കാലത്തെ ഊഹക്കച്ചവടത്തിലൂടെ ജോയിക്കു നഷ്ടമായത് ശതകോടികൾ; ബി.ആർ ഷെട്ടി പൊട്ടിയതും ജോയിയെ വെട്ടിലാക്കി

തേർഡ് ഐ ബ്യൂറോ

ദമാം: ശതകോടികളുടെ വീട് വച്ച് ഒരു വർഷം പോലും വീട്ടിൽ തിരച്ചു താമസിക്കാനാവാതെ വിട പറയുന്ന കപ്പൽ ജോയി എന്ന അതികായന്റെ പതനം കൊറോണക്കാലത്ത് ആർക്കും പാഠമാക്കാവുന്നതാണ്. ഊഹക്കച്ചവടത്തിൽ ശതകോടികൾ നിക്ഷേപിച്ച ജോയി അതിവേഗമാണ് വളർന്നത്. അതേ വേഗതയിൽ തന്നെ തിരിച്ചടികളും വന്നതോടെ പതിന്നാല് നില കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിമരിക്കുകയായിരുന്നു ജോയി. ബി.ആർ ഷെട്ടിയുടെ ഗ്രൂപ്പിന്റെ തകർച്ചയും ജോയിയുടെ മരണത്തിനു പിന്നിലുണ്ട് എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.

ഹൃദയാഘാതമാണ് മരണകാരണമെന്നു പ്രചരിപ്പിച്ച് വീട്ടുകാർ മരണകാരണം ഒതുക്കാൻ ശ്രമിക്കുമ്പോഴാണ്, ദുബായിലെ ജുമറിയ ലേക്ക് ടവേഴ്സിലെ പതിനാലാം നിലയിൽ നിന്ന് ജോയി ചാടി മരിച്ചുവെന്ന തെളിവുകൾ ഇപ്പോൾ പുറത്തു വരുന്നത്. മകനൊപ്പം സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എത്തിയ ഫോൺ കോളിനെ തുടർന്നു പുറത്തേയ്ക്കു നടന്നു നീങ്ങിയ ജോയിയെ പിന്നീട് കാണുന്നത് കെട്ടിടത്തിന്റെ ഏറ്റവും താഴെ വീണു മരിച്ചു കിടക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ വന്ന ഫോൺ കോളിൽ തന്റെ ബിസിനസിന്റെ തകർച്ച കണ്ട ജോയി കെട്ടിടത്തിൽ നിന്നും ചാടിമരിക്കുകയായിരുന്നു എന്നാൽ ഏറ്റവും ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ട്. എണ്ണ വിപണിയിൽ ചുവടുറപ്പിച്ചാണ് ജോയി ശ്രദ്ധേയനായത്. ഈ എണ്ണ വിപണി തന്നെയാണ് ഇപ്പോൾ ജോയിയുടെ ജീവനെടുത്തത് എന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ടും.

യെമനിൽ നിന്നും ഇറാനിൽ നിന്നും ക്രൂഡ് ഓയിൽ കൊണ്ടു വന്ന് നടത്തിയ കച്ചവടം. ഏത് മേഖലയിലേക്കും ജോയിയുടെ കപ്പലുകൾ എണ്ണ കൊണ്ടു വരാൻ പോകുമായിരുന്നു. ഇത് പല വിവാദങ്ങൾക്കും ഇട നൽകി. ദുബായ് പൊലീസ് ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ജോയിയുടെ മരണമെന്നാണ് പുറത്തു വരുന്ന സൂചനകൾ.

യെമനിൽ നിന്നും ഇറാനിൽ നിന്നുമുള്ള എണ്ണക്കടത്തിൽ ജോയിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് പരിഗണിച്ചിരുന്നുവെന്നും ദുബായിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. എണ്ണ വിൽപ്പനയിലൂടെ യുഎഇയിലെ കമ്പനികൾ വൻ തുക ജോയിക്ക് നൽകുമായിരുന്നു. കൂടാതെ കമ്പനികളുടെ ലാഭവിഹിതവും നൽകി. ഈ തുകയെല്ലാം ബിആർ ഷെട്ടിക്ക് ജോയി കൈമാറിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 1500 കോടിയാണ് ഇത്തരത്തിൽ നൽകിയതെന്നാണ് പറയുന്നത്.

ഈ തുകയുമായി ഷെട്ടി നാടുവിട്ടതും ജോയിയെ ധർമ്മ സംഘടത്തിലാക്കി. ഇതിനിടെയാണ് നിരോധിത രാജ്യങ്ങളിൽ നിന്ന് എണ്ണ കൊണ്ടു വന്നുള്ള ജോയിയുടെ കച്ചവടവും ദുബായിൽ ചർച്ചയായത്. മകനൊപ്പമാണ് ജുമറിയ ലേക് ടവേഴ്സിൽ ജോയി വന്നതെന്നും പറയുന്നു. ബിസിനസ് പങ്കാളിയുമായുള്ള ചർച്ചയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് ജോയി 14-ാം നിലയിൽ നിന്ന് ചാടിയതെന്നാണ് റിപ്പോർട്ട്.

എണ്ണ വില ഇടിഞ്ഞതും ജോയിയെ തളർത്തിയെന്ന വാദം സജീവമായി ഉയർന്നിരുന്നു. ബിസിനസ്സിലെ കളികളാണ് ജോയിയുടെ ജീവനെടുത്തതെന്ന പ്രചരണവും സജീവമാണ്. എണ്ണ വില കൂപ്പുകുത്തിയതിനെ തുടർന്നുണ്ടായ സാമ്പത്തിക തകർച്ചയാണ് ജോയിയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ആദ്യം ഉയർന്ന വാദം. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഇതിന് പിന്നാലെയാണ് ഷെട്ടിയെ കൂടി ബന്ധപ്പെടുത്തുന്ന പുതിയ ചർച്ചകൾ എത്തുന്നത്.

എണ്ണ വില അസാധാരണമായി ഇടിഞ്ഞതിനെ തുടർന്ന് ജോയിക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടായിരുന്നു.ദുബായ് കേന്ദ്രമാക്കി ജോയ് സ്ഥാപിച്ച ഇന്നോവ റിഫൈനിങ് എന്ന കമ്പനി ഈ മേഖലയിലെ പ്രമുഖ സ്ഥാപനമായിരുന്നു. എണ്ണ ട്രേഡിങിനൊപ്പം എണ്ണ സൂക്ഷിക്കാനുള്ള ടാങ്കറുകൾ വാടകക്ക് കൊടുക്കുന്ന ബിസിനസ്സും ഇന്നോവ ഏറ്റെടുത്തിരുന്നു. വൻ തോതിൽ എണ്ണ സംഭരിച്ചിരുന്ന ഇന്നോവ ഗ്രൂപ്പിനെ ഓയിൽ മേഖലയിലെ വില തകർച്ച കടുത്ത പ്രതിസന്ധിയിലാക്കി എത് വസ്തുതയാണ്.

വിവിധ രാജ്യങ്ങളിൽ നിന്നും എണ്ണ വാങ്ങി മറ്റു രാജ്യങ്ങളിലെ ആവശ്യക്കാർക്ക് വിൽക്കുന്നതായിരുന്നു ഇന്നോവയുടെ പ്രധാന ബിസിനസ്സുകളിലൊന്ന്. ഇതിനായി കപ്പലുകളും ടാങ്കറുകളും വാങ്ങുകയും വാടകക്ക് എടുക്കുകയും ചെയ്തിരുന്നു. ഇന്നോവ കമ്പനി നൽകുന്ന വിവരങ്ങൾ പ്രകാരം 1800 ഓളം ടാങ്കറുകൾ കമ്പനി ലീസിനെടുത്തിട്ടുണ്ട്. യു.എ ഇ യിലും സൗദിയിലും റീപ്രോസസ്സിങ് യൂണിറ്റുകൾ ഉണ്ട്.

പെട്രോ കെമിക്കൽ ഉത്പന്നങ്ങൾ നിർമ്മിക്കാനും എണ്ണ സംസ്‌കരണത്തിനുമായി പടു കൂറ്റൻ റിഫൈനറി നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലുമായിരുന്നു. ദുബായിയിലെ ചില പത്രങ്ങൾ, പൊലീസ് യഥാർത്ഥ മരണ കാരണം അന്വേക്ഷിക്കുന്നുവെന്ന വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.

സൗമ്യനും ഉദാരശീലനുമായ ജോയ് വയനാട് ജില്ലയിലെമാനന്തവാടി സ്വദേശിയാണ് .വിവാഹത്തിന് ശേഷം ദുബായിയിൽ എത്തിയ ജോയ് ഇറാഖ് യുദ്ധ കാലത്തു സാഹസികമായി അമേരിക്കൻ പ്രോജക്ടുകൾ ഏറ്റെടുത്തതോടെയാണ് ബിസിനസ് മേഖലയിലേക്ക് കുതിച്ചു കയറിയത്. തുടക്കത്തിൽട്രാൻസ്‌പോർട് മേഖലയിൽ പ്രവർത്തിച്ച ജോയ് ഇറാഖ് യുദ്ധത്തിന് ശേഷം എണ്ണ വ്യാപാരത്തിലേക്ക് തിരിഞ്ഞു.

സൗദി, ഇറാൻ, ഇറാഖ് തുടങ്ങി എണ്ണ ഉത്പാദക രാജ്യങ്ങളിൽ നിന്ന് പെട്രോളിയം വാങ്ങി സംഭരിച്ചു വിൽപ്പന നടത്തി ജോയ് മിന്നൽ വേഗത്തിൽ ദുബായിയിലെ മുൻ നിര വ്യവസായികളിൽ ഒരാളായി. യു.എ ഇ സർക്കാരിന്റെ ഗോൾഡ് കാർഡ് വിസ ഹോൾഡർ കൂടിയാണ് ജോയി.

ജോയിയുടെ മരണത്തിനു പിന്നിൽ പ്രമുഖ വ്യവസായി ബി.ആർ ഷെട്ടിയ്ക്കുള്ള പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ഇതിനിടെ ശക്തമായി ഉയരുന്നുണ്ട്. ഷെട്ടിയുടെ കമ്പനിയെ സ്റ്റോക്ക് മാർക്കറ്റ് ക്രമിക്കേടുകളുടെ പേരിൽ നേരത്തെ നടപടിയ്ക്കു വിധേയനാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ജോയിയുടെ മരണവാർത്തയും പുറത്തു വരുന്നത്. രണ്ടു തമ്മിൽ വലിയ ബന്ധമുണ്ടെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.