കൊയ്ത്തു യന്ത്രവുമായി എത്തിയവർക്കു ഏറ്റുമാനൂർ പൊലീസിന്റെ മർദനം: കൊയ്ത്ത് യന്ത്രം കൊണ്ടു പോകുന്നതിനെ തടഞ്ഞ് പൊലീസ് ചോദ്യം ചെയ്തു; യന്ത്രം പിടിച്ചെടുത്ത് പൊലീസ് സ്റ്റേഷനിൽ

കൊയ്ത്തു യന്ത്രവുമായി എത്തിയവർക്കു ഏറ്റുമാനൂർ പൊലീസിന്റെ മർദനം: കൊയ്ത്ത് യന്ത്രം കൊണ്ടു പോകുന്നതിനെ തടഞ്ഞ് പൊലീസ് ചോദ്യം ചെയ്തു; യന്ത്രം പിടിച്ചെടുത്ത് പൊലീസ് സ്റ്റേഷനിൽ

സ്വന്തം ലേഖകൻ

കോട്ടയം: കൊയ്ത്തു യന്ത്രവുമായി എത്തിയവർക്കു നേരെ ഏറ്റുമാനൂർ പൊലീസിന്റെ മർദനം. കൊയ്ത്ത് യന്ത്രം പിടിച്ചെടുത്ത പൊലീസ് സംഘം ഇത് പൊലീസ് സ്റ്റേഷനിലേയ്ക്കു മാറ്റുകയും ചെയ്തു. കിടങ്ങൂരിലെ പാടശേഖരത്തിൽ നിന്നും കൊയ്ത്തിനു ശേഷം മടങ്ങിയെത്തിയ യന്ത്രമാണ് ഇപ്പോൾ തടഞ്ഞിട്ടിരിക്കുന്നത്. തങ്ങൾക്കു ബുക്കിങ് ഉള്ള സ്ഥലത്തേയ്ക്കു പോകണമെന്നാവശ്യപ്പെട്ട തമിഴ്‌നാട് സ്വദേശികളായ ഡ്രൈവർമാർക്കാണ് മർദനമേറ്റത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കിടങ്ങൂരിലെ പാടശേഖരത്തിൽ കൊയ്ത്ത് കഴിഞ്ഞെത്തിയ കൊയ്ത്ത് യന്ത്രങ്ങളാണ് പൊലീസ് തടഞ്ഞിട്ടത്. ഏറ്റുമാനൂരിലെ പാടശേഖരത്തിൽ കൊയ്ത്തിനു പോകണമെന്നാവശ്യപ്പെട്ടാണ് ഇവർ യന്ത്രം തടഞ്ഞിട്ടത്. തങ്ങൾക്കു കല്ലറയിൽ ബുക്കിംങ് ഉണ്ടെന്നും പോകണമെന്നും ആവശ്യപ്പെട്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ വണ്ടി കടത്തി വിടാൻ തയ്യാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്നാണ് ഇവിടെ വാക്കു തർക്കമുണ്ടായത്. ദിവസങ്ങളോളമായി കോട്ടയത്ത് എത്തിയിട്ടെന്നും തങ്ങൾക്കു കടന്നു പോകണമെന്നും, ബുക്കിംങ് പൂർത്തിയാക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ, പൊലീസ് പറയുന്ന സ്ഥലത്ത് കൊയ്ത്ത് നടത്തിയ ശേഷം മാത്രം കടന്നു പോയാൽ മതിയെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇതേ തുടർന്നുണ്ടായ വാക്കു തർക്കത്തിനിടെ തന്നെ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ മർദിച്ചതായുമായാണ് ഡ്രൈവർ പരാതിപ്പെട്ടത്.

കർഷകരും, കൊയ്ത്ത് യന്ത്രത്തിന്റെ ഇടനിലക്കാരും അടക്കം ഇടപെട്ടെങ്കിലും പൊലീസ് അയഞ്ഞില്ല. തുടർന്നു വാഹനം സ്റ്റേഷനിലേയ്ക്കു മാറ്റുകയായിരുന്നു. രണ്ടു ദിവസമായി ജില്ലയിൽ വലിയ തോതിൽ വേനൽ മഴ ലഭിക്കുന്നുണ്ട്. മഴ കനത്താൽ കൃഷി നശിക്കുന്ന സാഹചര്യം ഉണ്ടാകും. ഇത് ഒഴിവാക്കാനായാണ് ഇപ്പോൾ കർഷകർ ശ്രമിക്കുന്നത്. ഇതിനിടെയാണ് പൊലീസിന്റെ ഇടപെടൽ.

ലോക്ക് ഡൗൺ ആരംഭിച്ച സമയത്ത് ഏറ്റുമാനൂരിൽ കൊയ്ത്ത് യന്ത്രം തടഞ്ഞിട്ടത് വിവാദമായിരുന്നു. അന്നും കർഷകർ പ്രതിഷേധവുമായി എത്തിയ ശേഷമാണ് യന്ത്രം കടത്തി വിടാൻ പൊലീസ് തയ്യാറായത്.