സിപിഎം നേതാവിന്റെ കൊലപാതകം: പ്രതിയെ പിടികൂടി. ‘കൊല നടത്തിയത് തനിച്ചാണെന്നും, വ്യക്തി വിരോധമെന്നും പ്രതി പൊലീസിനോട്

Spread the love

 

കോഴിക്കോട് : കൊയിലാണ്ടിയില്‍ സിപിഎം നേതാവിനെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പറഞ്ഞതായി പൊലീസ്.

video
play-sharp-fill

പാർട്ടിക്ക് അകത്തുണ്ടായ തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നും,കൊല നടത്തിയത് തനിച്ചെന്നും പ്രതി മൊഴി നല്‍കി.

പാർട്ടി മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്‍റെ അയല്‍വാസിയുമായ അഭിലാഷിനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറിയാണ് വെട്ടേറ്ററു മരിച്ച സത്യനാഥൻ. ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടന്ന ഗാനമേളക്കിടെയാണ് കൊല നടന്നത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം