
കൊയിലാണ്ടി : നവ കേരള സദസ്; ‘മറ്റന്നാള്‍ വരെ താങ്കളുടെ സ്ഥാപനത്തില്‍ ദീപം തെളിക്കണം’ – ജനങ്ങള്‍ക്ക് നിര്‍ദേശവുമായി കൊയിലാണ്ടി നഗരസഭ അധികൃതർ.
കൊയിലാണ്ടി നഗരസഭ അധികൃതര്‍ തന്നെയാണ് നോട്ടിസിലൂടെ ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കൊയിലാണ്ടി മണ്ഡലം നവകേരള സദസ്സ് 2023 നവംബര്‍ 25 ന് രാവിലെ 9 മണിക്കാണ് നടക്കുന്നത്.
നവ കേരള സദസിന്റെ സന്ദേശം എല്ലാവരിലേക്കും എത്തിക്കുന്നതിന് നവംബര്‍ 23 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ താങ്കളുടെ സ്ഥാപനത്തില്‍ വൈദ്യുത ദീപങ്ങള്‍ തെളിയിച്ചുള്ള അലങ്കാരങ്ങള്‍ സജ്ജീകരിക്കണമെന്നും, സ്ഥാപനത്തിന് മുൻവശം ഹരിത ചട്ടം പാലിച്ചുകൊണ്ടുള്ള അലങ്കാരങ്ങള്‍ ഒരുക്കണമെന്നുമാണ് നിര്‍ദേശം. വൈദ്യുത ദീപങ്ങള്‍ തെളിക്കുന്നതിനൊപ്പം സ്ഥാപനത്തിൻ്റെ മുൻവശവും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും നോട്ടീസില്‍ അഭ്യര്‍ത്ഥിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനങ്ങളുമായി സംവദിക്കുന്നതിനും, പരാതികള്‍ സ്വീകരിക്കുന്നതിനും, നവകേരളം കെട്ടിപ്പടുക്കുന്നതിനുള്ള ഭാവിപ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കുന്നതിനും ലക്ഷ്യമിട്ടിട്ടുള്ള പരിപാടിയുടെ വിജയത്തിന് ഏവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുകയാണ് കൊയിലാണ്ടി നഗരസഭ അറിയിച്ചു.



