കൊയിലാണ്ടിയില്‍ ഗ്യാ​സ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു;അ​ഞ്ചം​ഗ കു​ടും​ബം ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്; ഒഴിവായത് വന്‍ ദുരന്തം

Spread the love

 

 

സ്വന്തം ലേഖിക

video
play-sharp-fill

 

ഉ​ള്ള്യേ​രി: കൊയിലാണ്ടിയിൽ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​ഞ്ചം​ഗ കു​ടും​ബം ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്.
ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ച മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് മു​ണ്ടോ​ത്ത് ഇ​യ്യോ​ത്ത് മീ​ത്ത​ല്‍ സി​റാ​ജി​ന്റെ വീ​ട്ടി​ലെ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​ത്.

ഭാ​ര്യ​യും മ​ക്ക​ളു​മടങ്ങുന്നതാണ് കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന ഷെ​ഡി​ലാ​ണ് ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊട്ടിത്തെറിച്ചത്. സ്ഫോ​ട​ന​ത്തി​ന്റെ ശ​ക്തി​യി​ല്‍ ഷെ​ഡി​ന്റെ അ​ടു​ക്ക​ള​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.അടുക്കളയിലെ പാ​ത്ര​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ പൊ​ട്ടി​ച്ചി​ത​റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ​ന്നാ​ല്‍, വീ​ട്ടു​കാ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​ടു​പ്പി​നോ​ട് ചേ​ര്‍​ന്നാ​യി​രു​ന്നു ഗ്യാ​സ് സി​ലി​ണ്ട​ര്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. കൊ​യി​ലാ​ണ്ടി​യി​ല്‍​നി​ന്നുംഫയര്‍ ഫോഴ്സ് സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ സി.​പി. ആ​ന​ന്ദി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍​റ് സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ പ്ര​ദീ​പ്, സി. ​സി​ജി​ത്, കെ.​പി. റ​ഷീ​ദ്‌, സു​ജി​ത്ത് എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.