
ആരാധനാലയങ്ങൾക്ക് ഓണറേറിയം ഉപയോഗിച്ച് സാനിറ്റൈസർ ഉപകരണം വാങ്ങി നൽകി
സ്വന്തം ലേഖകൻ
കൂരോപ്പട: മുൻ പഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞ് പുതുശ്ശേരി തൻ്റെ ഓണറേറിയം തുക ഉപയോഗിച്ച് വിവിധ ആരാധനാലയങ്ങൾക്ക് കാൽ കൊണ്ട് പ്രവർത്തിപ്പിക്കുന്ന സാനി ട്ടൈ സർ ഉപകരണം വാങ്ങി സമർപ്പിച്ചു.
കൂരോപ്പട സെൻ്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച്, കോത്തല സെഹിയോൻ ഓർത്തഡോക്സ് ചർച്ച്, കോത്തല സെൻ്റ് മേരീസ് സി.എസ്.ഐ ചർച്ച് ,കോത്തല ഇളങ്കാവ് ഭഗവതി ക്ഷേത്രം, എസ്.എൻ.പുരം സൂര്യനാരായണ ദേവസ്വം ക്ഷേത്രം എന്നിവിടങ്ങളിലാണ് നൽകിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ സ്ഥാപനങ്ങൾക്ക് വേണ്ടി ഭാരവാഹികളായ റവ.ജയിംസ് മർക്കോസ്, ബിജി ജോസഫ്, എം.എ.തോമസ്, രാജു വട്ടപ്പാറ, എം.എൻ.ഉണ്ണികൃഷ്ണൻ നായർ, അരുൺ ചന്ദ്രൻ ,ജയചന്ദ്രൻ നായർ കരുനാട്ട്, വി.എസ്.രവീന്ദ്രൻ.വി.ജി.കരുണാകരൻ, കെ.വി.വിശ്വനാഥൻ തന്ത്രി, വിനോ വി.ജെ, കെ.എം.തോമസ് എന്നിവർ ഏറ്റുവാങ്ങി. മനനം സാംസ്കാരിക വേദി ചെയർമാൻ ഒ.സി ജേക്കബ് ചെയർമാൻ അധ്യക്ഷത വഹിച്ചു.
Third Eye News Live
0