കൊവിഡ് പ്രതിരോധം : ഈരാറ്റുപേട്ടയിലെ നിയന്ത്രണങ്ങൾ വ്യാപാരികളെ പ്രതിസന്ധിയിലാക്കി; പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി
സ്വന്തം ലേഖകൻ
കോട്ടയം : ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ജില്ലാ കളക്ടർ ഏർപ്പെടുത്തിയ ലോക് ഡൗൺ പ്രഖ്യാപനവും രാത്രിയാത്രാനിരോധനവും വ്യാപാരികളെ പ്രതി സന്ധിയിലാക്കി . വ്യാപാരി സംഘടനയുമായി മുൻകൂട്ടി ആലോചിക്കാതെ ജില്ലാ ഭരണകൂടം തീരുമാനം എടുക്കുകയും ഉടൻതന്നെ പോലീസ് അനൗൺസ്മെന്റിനൊപ്പം വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കണമെന്ന പ്രഖ്യാപനം ഉണ്ടാകുകയും ചെയ്തത് വ്യാപാരികളെ ഒന്നടങ്കം ആശങ്കയിലാഴ്ത്ത കയാണ് ഉണ്ടായത്.
ഹോട്ടലുകളിൽ മുഴുവൻ ദിവസത്തേക്കുള്ള ഭക്ഷണം പാകം ചെയ്തതി നു ശേഷം ഇരുത്തി നൽകാൻ പാടില്ല എന്നതുൾപ്പെടെയുള്ള നിർദ്ദേശ ങ്ങൾ പ്രഖ്യാപിച്ചത് ഉടമകളെ പ്രതിസന്ധിയിലാക്കി .
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ ഭരണകൂടങ്ങൾ ഇതുപോലുള്ള സുപ്രധാന തീരുമാനങ്ങൾ , അതും എന്നുവരെയെന്നുള്ള തീയതി പോലും വ്യക്തമാക്കാതെ കൈക്കൊള്ളു മ്പോൾ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി മുൻ കൂട്ടി ആലോചിച്ച് തീരുമാനമെടുത്താൽ വ്യാപാരികളെ വലിയ നഷ്ടങ്ങ ളിൽനിന്ന് കരകയറ്റാൻ ഉപകരിക്കുമെന്ന് വ്യാപാരി സംഘടന സംസ്ഥാന വൈസ്പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ എം.കെ.തോമസ്കുട്ടി മുതുപുന്നയ്ക്കൽ പ്രസ്താവനയിലൂടെ അറിയിച്ചു