കോവിഡ് മരണം: ഔദ്യോഗിക കണക്കിലും 8 മടങ്ങ്  കൂടുതലെന്ന് പഠനം: സയൻസ് അഡ്വാൻസസ് റിപ്പോർട്ട് തള്ളി കേന്ദ്രസർക്കാർ

Spread the love

 

ന്യൂഡൽഹി :കോവിഡ് വ്യാപ നത്തിന്റെ ആദ്യ വർഷത്തിൽ ഇന്ത്യ ഔദ്യോഗികമായി പുറത്തു വിട്ടതിലും 8 മടങ്ങ് മരണം രാജ്യ ത്തുണ്ടായെന്നു സയൻസ് അഡ്വാൻസസ് ജേണലിൽ വന്ന റിപ്പോർട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷേധിച്ചു. കോവീഡ് വ്യാ പനം തുടങ്ങിയ 2020 ൽ 1.19
ലക്ഷം അധികമരണമെങ്കിലും ഇന്ത്യയിലുണ്ടായെന്നാണു സയൻസ് അഡ്വാൻസസിലെ റിപ്പോർട്ട്.

ഇന്ത്യയുടെ ഔദ്യോഗിക കണക്കിനെക്കാൾ 8 മടങ്ങും ലോകാരോഗ്യ സംഘടനയുടെ കണക്കിനെക്കാൾ ഒന്നര മടങ്ങും കൂടു തലാണിതെന്നും ഓക്സ്‌ഫഡിലെ ഉൾപ്പെടെ ഗവേഷകർ ചേർ ന്നു തയാറാക്കിയ റിപ്പോർട്ട് പറ യുന്നു.

അതേസമയം, അഞ്ചാം കുടും ബാരോഗ്യ സർവേയിലെ ഒരു നിശ്ചിത ഭാഗമെടുത്ത് ഇന്ത്യയുടെ മൊത്തം എന്ന നിലയിൽ വിലയി രുത്തിയതു ശരിയല്ലെന്നാണു സർക്കാർ വാദം. 2021 ജനുവരി – ഏപ്രിൽ ഘട്ടത്തിലെ മാത്രം വിവ രങ്ങളെടുത്താണു ഫലം പെരുപ്പിച്ചു കാണിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർവേയിലെ 23% കുടുംബങ്ങളുടെ (14 സം സ്‌ഥാനങ്ങളിലേത് മാത്രം) കണക്ക് അടിസ്ഥാനമാക്കി രാജ്യത്തെ പൊതുസ്‌ഥിതി വിലയിരുത്തിയതും തെറ്റാണ്.

മരണം റജിസ്റ്റർ ചെയ്യുന്ന സംവിധാനത്തെകുറി
ച്ചുള്ള നിരീക്ഷണങ്ങളും ശരിയല്ല. ഇന്ത്യയുടെ സിവിൽ റജിസ്ട്രേ ഷൻ സംവിധാനം 2020 ലെ 99% മരണവും രേഖപ്പെടുത്തി. അവയെല്ലാം കോവിഡുമായി ബന്ധ പ്പെടുത്താനുമാകില്ല- ആരോഗ്യമ ന്ത്രാലയം വിശദീകരിച്ചു.