play-sharp-fill
തലച്ചോറിൽ നീർക്കെട്ട് ബാധിച്ച് ചികിൽസയിലായിരുന്നയാൾ മരണമടഞ്ഞു;പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ മൂലവട്ടം സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ; മാതൃകയായത് മൂലവട്ടം കുറ്റിക്കാട് യൂണിറ്റ് അംഗങ്ങൾ

തലച്ചോറിൽ നീർക്കെട്ട് ബാധിച്ച് ചികിൽസയിലായിരുന്നയാൾ മരണമടഞ്ഞു;പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ മൂലവട്ടം സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ; മാതൃകയായത് മൂലവട്ടം കുറ്റിക്കാട് യൂണിറ്റ് അംഗങ്ങൾ

സ്വന്തം ലേഖകൻ

കോട്ടയം: തലച്ചോറിൽ നീർക്കെട്ട് ബാധിച്ച് ചികിൽസയിലായിരുന്നയാൾ മരണമടഞ്ഞു. പരിശോധനയിൽ  കോവിഡ് സ്ഥിരീകരിച്ചതോടെ മൂലവട്ടം സ്വദേശിയുടെ മൃതദേഹം സംസ്‌കരിക്കാൻ മുന്നിട്ടിറങ്ങി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. മൂലവട്ടം കുറ്റിക്കാട്ട് യൂണിറ്റ് അംഗങ്ങളായ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് മൃതദേഹം സംസ്‌കരിക്കുന്നതിനായി രംഗത്തിറങ്ങിയത്. മൂലവട്ടം സ്വദേശി ശശിധരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. തലച്ചോറിൽ നീർക്കെട്ട് ബാധിച്ച് ‘ ചികിത്സയിലിരുന്ന മൂലവട്ടം സ്വദേശി കഴിഞ്ഞഞ ദിവസമാണ് മരിച്ചത്. ഇതേ തുടർന്നു ഇദ്ദേഹത്തിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിൽ നിന്നും സംസ്‌കരിക്കുന്നതിനായി വിട്ടു നൽകുകയായിരുന്നു. എന്നാൽ, കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനു ആരും എത്തിയില്ല. ഇതേ തുടർന്നാണ്, മൂലവട്ടം കുറ്റിക്കാട്ട് യൂണിറ്റിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സഹായവുമായി രംഗത്ത് എത്തിയത്.

തുടർന്നു കുറ്റിക്കാട് യൂണിറ്റിലെ പ്രവർത്തകരായ സബാഷ് രാജ്, വിഷ്ണു ഗോപാൽ, അനുരാജ്, രാഹുൽ പാട്ടോലയ്ക്കൽ എന്നിവർ ചേർന്നു ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി രംഗത്ത് എത്തുകയായിരുന്നു. തുടർന്നു, ജനറൽ ആശുപത്രിയിൽ നിന്നും മൃതദേഹം ഏറ്റെടുത്ത ശേഷം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ മൃതദേഹം എത്തിച്ചു സംസ്‌കരിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തർ എല്ലാവരും പി.പി.ഇ കിറ്റ് ധരിച്ചാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്.