
തേർഡ് ഐ ബ്യൂറോ
ന്യൂയോർക്ക്: കോവിഡ് ബാധിച്ച് അമേരിക്കയിൽ വീണ്ടും അമേരിക്കയിൽ മലയാളികൾ മരിച്ചു. എട്ടു വയസുകാരൻ അടക്കം മൂന്നു മലയാളികളാണ് അമേരിക്കയിൽ മാത്രം മരിച്ചിരിക്കുന്നത്. മരിച്ച എട്ടു വയസുകാരൻ പാലാ സ്വദേശിയാണ്.
പാലാ സ്വദേശികളായ സുനീഷിന്റെയും ദീപയുടെയും മകൻ അദ്വൈതാണ് അദ്വൈതാണ് മരിച്ചത്. അദ്വൈതും കുടുംബവും ന്യൂയോർക്കിലായിരുന്നു താമസം. അച്ഛനും അമ്മയും നഴ്‌സുമാരായിരുന്നു. അച്ഛനും അമ്മയ്ക്കുമാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ, ഇരുവർക്കും രോഗം ഭേദമായിരുന്നു. പിന്നാലെയാണ് കുട്ടിയ്ക്കും രോഗം സ്ഥിരീകരിച്ചത്. തുടർന്നു കുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗം ഗുരുതരാവസ്ഥയിൽ എത്തിയതിനു പിന്നാലെയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇതേ തുടർന്നാണ് ഞായറാഴ്ച രാവിലെയോടെ കുട്ടി മരിച്ചത്. മൃതദേഹം ന്യൂയോർക്കിൽ തന്നെ സംസ്‌കരിക്കും. പാലാ സ്വദേശികളായ കുടുംബം നാലു വർഷം മുൻപാണ് അമേരിക്കയിൽ സ്ഥിര താമസമാക്കിയത്.
കൊട്ടാരക്കര സ്വദേശിയായ ഫാ.എം.ജോൺ ഫിലദൽഫിയയിലാണ് മരിച്ചത്. വർഷങ്ങളായി ഇദ്ദേഹം ഇവിടെ തന്നെയായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. കുണ്ടറ സ്വദേശിയായ ഗീവർഗീസ് പണിക്കരാണ് ഫിലാഡൽഫിയയിൽ മരിച്ച മലയാളി. ചാവക്കാട് സ്വദേശിയായ മുഹമ്മദ് ഹനീഫ റാസൽഖൈമയിൽ മരിച്ചു. ഇതോടെ അമേരിക്കയിൽ അടക്കം വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം നാലായി.