യുകെയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; മരിച്ചത് മോനിപ്പള്ളി സ്വദേശിയായ നഴ്‌സ്; രോഗം ബാധിച്ചത് രോഗികളെ പരിചരിക്കുന്നതിനിടെ

യുകെയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; മരിച്ചത് മോനിപ്പള്ളി സ്വദേശിയായ നഴ്‌സ്; രോഗം ബാധിച്ചത് രോഗികളെ പരിചരിക്കുന്നതിനിടെ

തേർഡ് ഐ ബ്യൂറോ

ലണ്ടൻ: യുകെയിൽ രോഗികളെ പരിചരിക്കുന്നതിനിടെ കോവിഡ് 19 ബാധിച്ച മലയാളി നഴ്‌സ് മരിച്ചു. ഒരു മാസത്തോളമായി രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മോനിപ്പള്ളി സ്വദേശിയായ നഴ്‌സമാണ് യുകെയിൽ മരിച്ചത്. കുറവിലങ്ങാട് സ്വദേശിയും മോനിപ്പള്ളിയിലെ വീട്ടിലെ താമസക്കാരിയുമായിരുന്ന ഫിലോമിനയാണ് (62) മരിച്ചത്.

ഓക്‌സ്‌ഫോർഡിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്നു ഫിലോമിന. ഇവിടെ ആശുപത്രിയിൽ കോവിഡ് രോഗികളെ പരിചരിക്കുന്നതിനിടെയാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്നു ഇവർ വീട്ടിലും, ആശുപത്രിയിലുമായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച പുലർച്ചയോടെ ഇവരുടെ മരണം സംഭവിച്ചത്. മൃതദേഹം യുകെയിൽ തന്നെ സംസ്‌കരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരിൽ നിന്നും ഇവരുടെ ഭർത്താവ് ജോസഫ് വർക്കിയ്ക്കു രോഗം ബാധിച്ചിരുന്നു. എന്നാൽ, ഇദ്ദേഹം രോഗവിമുക്തനായിട്ടുണ്ട്. ഒരു വർഷം മുൻപ് ഇവർ കുറവിലങ്ങാട് താമസിച്ചിരുന്നു. ഇതിനു ശേഷം ഇവർ തിരികെ യുകെയിലേയ്ക്കു മടങ്ങുകയായിരുന്നു. മക്കൾ ജിം ജോസഫ് (യു.എസ്.എ), ജെസി ജോസഫ് (കാനഡ), ജെറിൻ ജോസഫ് (യു.കെ), മരുമകൾ – അനു.

ഇതോടെ കോവിഡ് ബാധിച്ച് യുകെയിൽ മരിക്കുന്ന രണ്ടാമത്തെ ആരോഗ്യ പ്രവർത്തകയാണ് മരിക്കുന്നത്. ഏപ്രിൽ പന്ത്രണ്ടിന് യുകെയിൽ ആരോഗ്യ പ്രവർത്തകനായ കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കൽ വീട്ടിൽ ഡോ.അമറുദീൻ (73) മരിച്ചിരുന്നു. ഇദ്ദേഹത്തിന് ശേഷമാണ് ഇപ്പോൾ ഫിലോമിനയുടെ മരണം സംഭവിച്ചിരിക്കുന്നത്.

യുകെയിൽ മാത്രം ഏതാണ്ട് ആറു മലയാളികളാണ് ഇതിനോടകം തന്നെ കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.