സംക്രാന്തിയിലെ കൊറോണ ബാധിത കാരിത്താസ് ആശുപത്രി സന്ദർശിച്ചു: സംക്രാന്തി ഡിഡിആർസി ലാബിലും എത്തി; സംക്രാന്തി സ്വദേശിനിയുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു

സംക്രാന്തിയിലെ കൊറോണ ബാധിത കാരിത്താസ് ആശുപത്രി സന്ദർശിച്ചു: സംക്രാന്തി ഡിഡിആർസി ലാബിലും എത്തി; സംക്രാന്തി സ്വദേശിനിയുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു

തേർഡ് ഐ ബ്യൂറോ

കോട്ടയം: സംക്രാന്തിയിൽ രോഗം സ്ഥിരീകരിച്ച വീട്ടമ്മയുടെ റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. കോട്ടയം ജനറൽ ആശുപത്രിയിലും, കാരിത്താസ് ആശുപത്രിയിലും, സംക്രാന്തിയിലെ ഡിഡിആർസി ലാബിലും ഈ രോഗി എത്തിയതായാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റൂട്ട്മാപ്പ് വ്യക്തമാക്കുന്നത്. ഈ ദിവസങ്ങളിൽ റൂട്ട് മാപ്പ് പറയുന്ന സ്ഥലങ്ങളിൽ എത്തിയിട്ടുള്ള ആളുകൾ അടിയന്തരമായി ജില്ലാ ഭരണകൂടത്തെയോ ആരോഗ്യ വകുപ്പിനെയോ ബന്ധപ്പെടേണ്ടതാണ്.

മാർച്ച് ഒൻപതിന് ഇവർ വിദേശത്തു നിന്നും നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി. മാർച്ച് ഒൻപതിന് ഇവർ സംക്രാന്തിയിലെ വീട്ടിൽ എത്തി. മാർച്ച് പത്തിന് രാവിലെ പത്തിന് കോട്ടയം ജനറൽ ആശുപത്രിയിൽ എത്തി ഇവർ റിപ്പോർട്ട് ചെയ്തു. പിന്നീട് മാർച്ച് 21 വരെ ഇവർ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടേയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് 21 രാവിലെ 06.30നും 10.45 നും വൈകിട്ട് 06.30 നും ഇവർ സംക്രാന്തിയിലെ ഡി.ഡി.ആർ.സി ലാബിൽ എത്തി. ഇവരുടെ സ്വന്തം കാറിൽ രക്തത്തിലെ പഞ്ചസാരയുടെ അംശം പരിശോധിക്കുന്നതിനായാണ് ഇവർ എത്തിയത്.

മാർച്ച് 23 ന് സ്വന്തം കാറിൽ കട്ടച്ചിറയിലെ ബന്ധുവിന്റെ വീട്ടിൽ ഇവർ എത്തിച്ചേർന്നു. ഏപ്രിൽ 20 ന് വൈകിട്ട് ആറു മുതൽ ഏഴു വരെ ഇവർ കാരിത്താസ് ആശുപത്രിയിൽ ചിലവഴിച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആളെ കാണുന്നതിനായി സ്വന്തം കാറിലാണ് ഇവർ ഇവിടെ എത്തിയത്. 23 ന് കോവിഡ് പരിശോധനയ്ക്കായി ഇവർ സ്വന്തം കാറിൽ ജനറൽ ആശുപത്രിയിൽ എത്തി. തുടർന്നു രോഗം സ്ഥിരീകരിച്ചതോടെ 24 ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു ഇവരെ മാറ്റി.