video
play-sharp-fill
കൊവിഡ് പരിശോധനയ്ക്കു ശേഷം നേരെ പോയത് ഷാപ്പിലേയ്ക്ക്; പരിശോധനാ ഫലം വന്നപ്പോൾ കൊവിഡ് പോസിറ്റീവ്; നൽകിയ വിലാസവും തെറ്റ്; മുത്തോലിയിലെ 62 കാരൻ കൊവിഡ് രോഗി ആരോഗ്യ പ്രവർത്തകരെ വട്ടംചുറ്റിച്ചു

കൊവിഡ് പരിശോധനയ്ക്കു ശേഷം നേരെ പോയത് ഷാപ്പിലേയ്ക്ക്; പരിശോധനാ ഫലം വന്നപ്പോൾ കൊവിഡ് പോസിറ്റീവ്; നൽകിയ വിലാസവും തെറ്റ്; മുത്തോലിയിലെ 62 കാരൻ കൊവിഡ് രോഗി ആരോഗ്യ പ്രവർത്തകരെ വട്ടംചുറ്റിച്ചു

തേർഡ് ഐ ബ്യൂറോ

പാലാ: കൊവിഡ് പരിശോധിക്കാൻ സാമ്പിൾ നൽകിയ ശേഷം ഷാപ്പിലേയ്ക്കു മുങ്ങിയ 62 കാരൻ ആരോഗ്യ പ്രവർത്തകരെയും പൊലീസിനെയും വട്ടം കറക്കി. മുത്തോലി പുലിയന്നൂർ സ്വദേശിയായ വയോധികനാണ് ഒരു പകൽ മുഴുവൻ ആരോഗ്യ പ്രവർത്തകരെ അങ്കലാപ്പിലാക്കിയത്. പി.പി.ഇ കിറ്റും ധരിച്ചിറങ്ങിയ ആരോഗ്യ പ്രവർത്തകർ ഒടുവിൽ ഇദ്ദേഹത്തെ സമീപത്തെ ഷാപ്പിൽ നിന്നും കണ്ടെത്തി.

മുത്തോലി നാലാം വാർഡിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം അരങ്ങേറിയത്. പ്രദേശത്ത് കൊവിഡ് പടർന്നു പിടിക്കുന്നതിനാൽ ആരോഗ്യ വകുപ്പ് കർശന നിരീക്ഷണം നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇവിടെ കഴിഞ്ഞ ദിവസം ആന്റിജൻ പരിശോധനയും നടത്തിയിരുന്നു. ഈ പരിശോധനയിൽ പങ്കെടുത്ത വയോധികനാണ് അക്ഷരാർത്ഥത്തിൽ നാട്ടുകാരെ മുഴുവൻ വട്ടംകറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് പരിശോധനയ്ക്കായി എത്തിയ ഇദ്ദേഹം നൽകിയ വിലാസം തെറ്റായിരുന്നു. ഉച്ചയോടെ പരിശോധനാ ഫലം വന്നപ്പോൾ ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ്. തുടർന്നു, നിരീക്ഷണം നടത്തിയപ്പോഴാണ് ഇദ്ദേഹം നൽകിയ വിലാസം തെറ്റാണ് എന്നു കണ്ടെത്തിയത്. ഇതോടെ ആരോഗ്യ പ്രവർത്തകർ പ്രദേശത്താകെ തിരഞ്ഞ്, ലക്ഷണങ്ങൾ വച്ച് രോഗിയെ കണ്ടെത്തി. തപ്പിയെത്തിയപ്പോൾ കണ്ടത് മുത്തോലി ഷാപ്പിലിരുന്നു മദ്യപിക്കുന്നരോഗിയെയാണ്.

പി.പി.ഇ കിറ്റും ധരിച്ച് എത്തിയ ആരോഗ്യ പ്രവർത്തകർ കയ്യോടെ ഇദ്ദേഹത്തെ പിടികൂടി ആംബുലൻസിൽ കയറ്റി. എന്നാൽ, തനിക്ക് രോഗ ലക്ഷങ്ങളൊന്നുമില്ലെന്നും, ആരോഗ്യ വകുപ്പുകാർ പറ്റിയ്ക്കുകയാണ് എന്നുമായിരുന്നു വയോധികന്റെ നിലപാട്. ഒടുവിൽ ബലം പ്രയോഗിച്ചാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. പാലാ ജനറൽ ആശുപത്രിയിൽ കൊവിഡ് വാർഡിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുണ്ട്.