play-sharp-fill
കോട്ടയത്തും പനച്ചിക്കാട്ടും വൈദികർക്കും കൊവിഡ്: കോട്ടയം ജില്ലയില്‍ 15 പേര്‍ക്കു കൂടി കോവിഡ്

കോട്ടയത്തും പനച്ചിക്കാട്ടും വൈദികർക്കും കൊവിഡ്: കോട്ടയം ജില്ലയില്‍ 15 പേര്‍ക്കു കൂടി കോവിഡ്

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 15 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 12 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. മൂന്നു പേര്‍ വിദശത്തുനിന്ന് വന്നവരാണ്. 59 പേര്‍ രോഗമുക്തരായി. നിലവില്‍ 406 പേര്‍ ചികിത്സയിലുണ്ട്.

ഇതുവരെ ആകെ 1514 പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു. 1105 പേര്‍ രോഗമുക്തരായി. പുതിയതായി 593 സാമ്പിള്‍ പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 544 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന 176 പേരും വിദേശത്തുനിന്നുവന്ന 49 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 35 പേരും ഉള്‍പ്പെടെ 260 പേര്‍ക്കു കൂടി ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ഇപ്പോള്‍ ആകെ 9590 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം സ്ഥിരീകരിച്ചവര്‍

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

1.അതിരമ്പുഴയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ അതിരമ്പുഴ സ്വദേശിനി(45)

2.അതിരമ്പുഴ സ്വദേശി(29)

3.മീനടം സ്വദേശി(20)

4.നേരത്തെ രോഗം സ്ഥിരീകരിച്ച ടിവിപുരം സ്വദേശിയുടെ ഒന്നര വയസുള്ള ആണ്‍കുട്ടി

5.കോട്ടയത്തെ വൈദികന്‍(48)

6.പനച്ചിക്കാട്ടെ വൈദികന്‍(57)

7.ഏറ്റുമാനൂരില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ഏറ്റുമാനൂര്‍ സ്വദേശി(72)

8.ഏറ്റുമാനൂരില്‍ ജോലിചെയ്യുന്ന പായിപ്പാട് സ്വദേശി(32)

9.ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി(25)

10.ഏറ്റുമാനൂര്‍ സ്വദേശി(56)

11.ചങ്ങനാശേരി ബോട്ട് ജെട്ടിയിലെ ഓട്ടോ ഡ്രൈവറായ വാഴപ്പള്ളി സ്വദേശി(49)

12.പാറത്തോട് സ്വദേശി(48)

സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവര്‍

13.സൗദി അറേബ്യയില്‍നിന്ന് ജൂലൈ 27ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(56)

14.അമേരിക്കയില്‍നിന്നും ജൂലൈ എട്ടിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം കോട്ടമുറി സ്വദേശി(30)

15.ദുബായില്‍നിന്നും ജൂലൈ 29ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(55)