കോവിഡ് 19 മാനസിക സമ്മർദ്ദം ഉയർത്തുന്നുവോ?  ഇനി ആശങ്കപ്പെടണ്ടേ : കൗൺസലിങ്ങും മെഡിക്കൽ സഹായവും എല്ലാം ഇനി ഒറ്റ ക്ലിക്കിൽ

കോവിഡ് 19 മാനസിക സമ്മർദ്ദം ഉയർത്തുന്നുവോ? ഇനി ആശങ്കപ്പെടണ്ടേ : കൗൺസലിങ്ങും മെഡിക്കൽ സഹായവും എല്ലാം ഇനി ഒറ്റ ക്ലിക്കിൽ

സ്വന്തം ലേഖകൻ

 

കൊച്ചി : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇതോടെ ജനങ്ങൾ വീട്ടിനുള്ളിൽ ഒതുങ്ങി കഴിയേണ്ട അവസ്ഥയിലായി. ജനങ്ങൾ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും, സാമൂഹിക അകലം പാലിക്കണമെന്നും സർക്കാരും ആരോഗ്യപ്രവർത്തകരും ആവർത്തിച്ച് ആവശ്യപ്പെടുകയാണ് നിലവിൽ.

 

 

ഇതു വരെ പരിചിതമല്ലാത്ത അനുഭവങ്ങൾ ആണ് കോവിഡ് 19 ജനങ്ങൾക്ക് നൽകിയത്. ഈ അടച്ചു പൂട്ടിയിരിക്കൽ പലരിലും മാനസിക പ്രശ്നങ്ങളും ഡിപ്രഷനും പോലുള്ള അവസ്ഥകൾ വരുത്തുമെന്നാണ് വിദഗ്ദ അഭിപ്രായങ്ങൾ പറയുന്നു . പലരും വീടുകളിൽ ഒതുങ്ങി കൂടി നടന്നവരല്ല അവർക്കാണ് ഈ അവസ്ഥയുമായി ചേർന്നു പോകാൻ സാധിക്കാതെ വരും അതു അവർക്ക് വലിയ വിഷയമങ്ങൾ ഉണ്ടാക്കിയേക്കാം . അത് പിന്നീട് ദേഷ്യവും മറ്റുമായി മാറാനും പിന്നീട് ഇത് വലിയ മാനസിക പ്രശ്‌നങ്ങളിലേയക്ക് കൊണ്ടു ചെന്നു എത്തിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇത്തരത്തിലുള്ള മാനസിക സമ്മർദങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരം നിർദേശിക്കാൻ സൗകര്യമൊരുക്കി എറണാകുളം ജില്ലാ ഭരണകൂടം രംഗത്ത് എത്തിയിരിക്കുകയാണ്. മാനസിക സമ്മർദങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരം നിർദേശിച്ച് വിദഗ്ധർ വിളിക്കാനാണ് സൗകര്യം ഏർപ്പെടുത്തുന്നത്. ഇതിനായാണ് എറണാകുളം ജില്ല ഭരണകൂടം ഞായറാഴ്ച ലോഞ്ച് ചെയ്ത http://coronahelpdeskekm.deienami.com/ എന്ന വെബ് ആപ്പ് സാധ്യമാക്കിയിരിക്കുന്നത്.

 

മാനസിക സമ്മർദം മാത്രമല്ല വീടുകളിൽ ആരുമറിയാതെ പോവുന്ന ഗാർഹിക പീഡനവും, മെഡിക്കൽ ഉപദേശങ്ങളും ആംബുലൻസ് സേവനവും കൗൺസിലിങ്ങുമെല്ലാം ഈ വെബ് ആപ്പിലൂടെ സാധ്യമാവുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു.

ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡേവിസ് തോമസ് എന്ന യുവ എഞ്ചിനീയറും സംഘവുമാണ് ഈ വെബ് ആപ്പിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. സഹായമാവശ്യമുള്ളവരെ അത് നൽകാൻ സാധിക്കുന്നവരിലേക്ക് എത്തിക്കുക എന്ന തരത്തിലാണ് വെബ് ആപ്പിന്റെ നിർമാണം.

എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ പാകത്തിന് ലളിതമാണ് വെബ് ആപ്പിന്റെ പ്രവർത്തനം. #coronahelpdeskekm എന്ന വെബ്സൈറ്റിന്റെ ആമുഖത്തിൽ തന്നെ എങ്ങനെയാണ് പ്രവർത്തിപ്പിക്കേണ്ടതെന്ന വിവരവും നൽകിയിട്ടുണ്ട്. ഫോൺ നമ്ബറും പേരും രേഖപ്പെടുത്തിയാൽ ഏതു വിഭാഗത്തിലുള്ള സേവനമാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കണം. കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് സഹായം ആവശ്യപ്പെട്ടവരുടെ ഫോണിലേക്ക് തിരികെ വിളിച്ച് അവർക്ക് വേണ്ട എല്ലാ മെൻഡൽ സപ്പോർട്ടും മറ്റും നൽകുകയും ചെയ്യു.

 

മുമ്പ് കോ വിഡ് 19നെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരിക്കുന്നവർക്ക് വേണ്ടി വ്യത്യസ്തമായ ക്യാമ്പയിനുമായി ഡിവൈഎഫ്ഐ. പാട്ടുപാടൂ, കെ എസ് ചിത്ര കേൾക്കും എന്ന ക്യാമ്ബയിനുമായാണ് ഡിവൈഎഫ്ഐ കൊറോണക്കാലത്തെ പിരിമുറുക്കത്തിന് അയവ് വരുത്താനായി രംഗത്ത് വന്നിരിന്നു.

മാനസിക പിരിമുറുക്കം നേരിടാൻ ഇതിനകം തന്നെ സ്റ്റേറ്റ് കാൾ സെന്ററിൽ നിന്നും വിദഗ്ധരായവരുടെ സേവനം ഉറപ്പ് വരുത്തുന്നുണ്ട്. ഇതിനു പുറമെയാണ് വിവിധ കഴിവുകൾ ഉള്ളവർക്ക് അവരുടെ സർഗ്ഗശേഷി പ്രദർശിപ്പിക്കാൻ അവസരം ഒരുക്കുന്നതെന്ന് ഡിവൈഎഫ്ഐ ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരുന്നു.