കോവിഡ് കാലത്ത് നോമ്പ് തുറക്കാനും പൊലീസ്..! യാത്രക്കാർക്ക് നോമ്പ് തുറക്കാൻ ക്രമീകരണവുമായി നന്മയുടെ കൈ നീട്ടി   അമ്പലമേട് പൊലീസ്; ഭക്ഷണവും നോമ്പ് തുറ ക്രമീകരണവുമായി പൊലീസ്

കോവിഡ് കാലത്ത് നോമ്പ് തുറക്കാനും പൊലീസ്..! യാത്രക്കാർക്ക് നോമ്പ് തുറക്കാൻ ക്രമീകരണവുമായി നന്മയുടെ കൈ നീട്ടി അമ്പലമേട് പൊലീസ്; ഭക്ഷണവും നോമ്പ് തുറ ക്രമീകരണവുമായി പൊലീസ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണ ബാധയിൽ നാടും നഗരവും പൊറുതിമുട്ടി വറുതിയിൽ കഴിയുമ്പോൾ നന്മയുടെ കൈനീട്ടി വിശ്വാസികൾക്ക് ആശ്വാസമായി അമ്പലമേട് പൊലീസ്. അമ്പലമേട് പൊലീസിന്റെ നേതൃത്വത്തിൽ നോമ്പ് തുറയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കിയാണ് പൊലീസ് നന്മയുടെ പ്രതിരൂപങ്ങളായി മാറിയിരിക്കുന്നത്.

റമദാൻ കാലത്ത് ദീർഘദൂര യാത്ര അടക്കം ചെയ്യുന്ന വിശ്വാസികൾക്ക് നോമ്പ് തുറക്കുന്നതിന് അടക്കം ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് അമ്പലമുകൾ പൊലീസ് ഇവർക്ക് വേണ്ട ക്രമീകരണവുമായി രംഗത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ ലോക്കൗട്ട് നിലനിൽക്കുബോൾ എത്തിയ റമദാൻ വിശ്വാസികൾക്ക് കൂടുതൽ പരീക്ഷണകാലമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് കൂടുതൽ സഹായവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

നിർബന്ധസാഹചര്യത്തിൽ യാത്ര ചെയ്യേണ്ടി വരുന്ന നോമ്പുകാർക്ക് സമയമാകുബോൾ നോമ്പുതുറക്കാൻ സൗകര്യമൊരുക്കിയാണ് അമ്പലമേട് പോലീസും യുവ സാംസ്‌കാരിക വേദിയും രംഗത്ത് എത്തിയിരിക്കുന്നത്.

അമ്പലമേട് ജന മൈത്രി പോലീസിന്റെ ചെക്കിങ്ങ് സ്ഥലങ്ങളിൽ നോമ്പുതുറ സമയത്ത് എത്തിചേരുന്ന വിശ്വാസികൾക്ക് ആവശ്യമായ വസ്തുക്കൾ നൽകിയാണ് അമ്പലമേട് പോലീസ് മാതൃകയായിരിക്കുന്നത്.

അമ്പലമേട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ വി.എ നിഷാദ്‌മോൻ, പ്രിൻസിപ്പൽ എസ് ഐ ശബാബ് കാസിം, യുവ സാസ്‌കാരികവേദി പ്രസിഡന്റ് കെ എച്ച് ഇബ്രാഹീം സ്റ്റേഷനിലേ മറ്റു ജീവനക്കാരും ഇതിനു സാക്ഷ്യം വഹിച്ചു.