video
play-sharp-fill
കൊറോണ പ്രതിരോധം: കേരളം രാജ്യത്തിന് മാതൃക: ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ

കൊറോണ പ്രതിരോധം: കേരളം രാജ്യത്തിന് മാതൃക: ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്തിനും ലോക രാജ്യങ്ങൾക്ക് പോലും മാതൃകയാക്കാവുന്ന നടപടികളാണ് കൊറോണ വൈറസിനെ പ്രതിരോധിക്കാൻ  സംസ്ഥാനം കൈക്കൊണ്ടതെന്ന് ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ .കൊറോണാ മഹാവ്യാധിക്കെതിരായ ശക്തമായ പ്രതിരോധം രാജ്യം സ്വീകരിക്കുന്നത്.

 

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ് പ്രവാസികളുള്ള കേരളത്തില് രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് സാമൂഹ്യ അകലം പാലിക്കൽ ക്യാംമ്പയിൻ ലോക്ക് ഡൗണ് എന്നിവ അടക്കമുള്ള നടപടികൾ സംസ്ഥാന സർക്കാർ നേരത്തേ സ്വീകരിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ലോക്ക് ഡൗണ് മൂലം ആരും പട്ടിണി കിടക്കാതിരിക്കാന് കമ്മ്യൂണിറ്റി കിച്ചണ് നടപ്പിലാക്കി. ഈ പ്രതിരോധത്തിൽ കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ വിശ്രമമില്ലാത്ത പ്രവർത്തനവും എടുത്ത് പറയേണ്ടതാണ്. ഈ വിഷമ ഘട്ടത്തില് സംസ്ഥാന സർക്കാർ നടത്തുന്ന ആശ്വാസ നടപടികളെ സഹായിക്കാന് സാധ്യമായ

 

എല്ലാ മാര്ഗ്ഗങ്ങളും സ്വീകരിക്കേണ്ടത് ഓരോ മലയാളിയുടെയും കടമയും ഉത്തരവാദിത്വവുമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാധ്യമായ തുക എല്ലാ അഭിഭാഷകരും സംഭാവന ചെയ്യണമെന്ന് ആള് ഇന്ത്യാ ലോയേഴ്‌സ് യൂണിയന് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.

 

ലോക്ക് ഡൗണ് സമയം കഴിഞ്ഞ ശേഷം ലോയേഴ്‌സ് യൂണിയന് പ്രവര്ത്തകര് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ശേഖരിക്കാനുള്ള പ്രവർത്തനം ഏറ്റെടുക്കുന്നതാണ്.ലോയേഴ്‌സ് യൂണിയൻ് അംഗങ്ങളായ സർക്കാർ അഭിഭാഷകരും വിവിധ സ്ഥാപനങ്ങളിലെ ലീഗല് അഡൈ്വസർമാരും ഒരു മാസത്തെ വേതനം സംഭാവനയായി നല്കുന്നതാണ്. ഇതോടൊപ്പം തന്നെ ഈ ലോക്ക് ഡൗണ് കാലത്ത് കോടതി അടച്ചത് മൂലം വരുമാനമില്ലാതെ കഷ്ടത അനുഭവിക്കുന്ന അഭിഭാഷകരുടെ വിഷമതകളും

 

പരിഹരിക്കേണ്ടതുണ്ട്. അതാത് കോർ്ട്ട് സെന്റർ കേന്ദ്രീകരിച്ച് ഭക്ഷ്യ വസ്തുക്കളും മരുന്നും അർഹതപ്പെട്ടവർക്ക് എത്തിച്ചു നൽകാൻ അതത് ബാർ അസോസിയേഷന് വഴി നടപടികൾ സ്വീകരിക്കണം.

കഷ്ടത അനുഭവിക്കുന്ന അഭിഭാഷകർക്ക് സംസ്ഥാന ബാർ കൗൺസിൽ മുഖേനെ അടിയന്തിര സഹായം എത്തിക്കാന് ലോയേഴ്‌സ് യൂണിയൻ് ബാർ കൗൺസിലിനോട് അഭ്യർത്ഥിച്ചു. ഇതിനായി പ്രത്യേക ചട്ടം രൂപീകരിച്ച് സെൻട്രൽ ബാർ കൗൺസിലിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. അടിയന്തിര പ്രാധാന്യം അതിനായി ക്രിയാത്മക നടപടികള് ഇതിനോടകം സ്വീകരിച്ച ബാർ് കൗൺസിൽ ഭാരവാഹികളെ ലോയേഴ്‌സ് യൂണിയന് പ്രത്യേകം അഭിനന്ദിച്ചു

ജൂനിയർ് അഭിഭാഷകരും പ്രവൃത്തി നഷ്ടത്തെ തുടര്ന്ന് പ്രത്യേകമായി പരിഗണിക്കപ്പെടേണ്ട വിഭാഗമാണ്. അവര്ക്ക് അവര് ജോലി ചെയ്യുന്ന ഓഫീസില് നിന്നും ഒരു നിശ്ചിത സംഖ്യ സബ്‌സിസ്റ്റന്‌സ് അലവന്‌സായി ഒരു മാസം നല്കണമെന്ന് സീനിയര് അഭിഭാഷകരോടും അഭ്യര്ത്ഥിക്കുകയാണ്.

 

ജോലിയില്ലാതെ വിഷമിക്കുന്ന അഭിഭാഷക ക്ലര്ക്കുമാര്ക്ക് പ്രത്യേക ധന സഹായമായി ഈ കാലയളവില് 5000 രൂപ അഭിഭാഷക ക്ലർക്ക്് ക്ഷേമനിധിയില് നിന്നും അനുവദിക്കണമെന്നും അഭിഭാഷക ക്ലാര്ക്ക് ക്ഷേമനിധി ബോര്ഡിനോട് ലോയേഴ്‌സ് യൂണിയന് അഭ്യർത്ഥിച്ചു.

അഭിഭാഷക ക്ഷേമനിധിയില് നിന്നും ഇടക്കാലാശ്വാസം എന്ന നിലയില് ഗ്രാന്റ് അനുവദിക്കാന് അഭിഭാഷക ക്ഷേമനിധി നിയമത്തില് പ്രൊവിഷന് ഇല്ലാത്തതിനാല്, ആവശ്യക്കാര്ക്ക് തവണകളായി തിരിച്ചുപിടിക്കാവുന്ന പലിശ രഹിത അഡ്വാന്‌സ് അനുവദിക്കുന്ന കാര്യം പരിശോധിക്കണമെന്ന് ലോയേഴ്‌സ് യൂണിയന്, അഭിഭാഷക ക്ഷേമനിധി ട്രസ്റ്റ് കമ്മറ്റിയോട് അഭ്യർത്ഥിച്ചു