video
play-sharp-fill

രണ്ടു രോഗികൾക്കു കൊവിഡ് സ്ഥിരീകരിച്ച ജനറൽ ആശുപത്രിയിലെ രണ്ടു വാർഡുകൾ അടയ്ക്കാം: കൊവിഡ് രോഗിയും രോഗിയായ ഡോക്ടറും നടന്ന ഭാരത് ആശുപത്രി അടയ്‌ക്കേണ്ട; ഭാരതിനു വേണ്ടിയുള്ള ജില്ലാ മെഡിക്കൽ ഓഫിസറുടെ ഇരട്ടത്താപ്പ് ഇങ്ങനെ

രണ്ടു രോഗികൾക്കു കൊവിഡ് സ്ഥിരീകരിച്ച ജനറൽ ആശുപത്രിയിലെ രണ്ടു വാർഡുകൾ അടയ്ക്കാം: കൊവിഡ് രോഗിയും രോഗിയായ ഡോക്ടറും നടന്ന ഭാരത് ആശുപത്രി അടയ്‌ക്കേണ്ട; ഭാരതിനു വേണ്ടിയുള്ള ജില്ലാ മെഡിക്കൽ ഓഫിസറുടെ ഇരട്ടത്താപ്പ് ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡിൽ ഭാരത് ആശുപത്രിയ്ക്കു വേണ്ടി ജില്ലാ ഭരണകൂടം നടത്തുന്ന ഇരട്ടത്താപ്പിന്റെ ഏറ്റവും ഒടിവിലുള്ള ഉദാഹരണമാണ് ജില്ലാ ഭരണകൂടം ഇന്നലെ പുറത്തു വിട്ട പി.ആർ.ഡി റിലീസ്..! കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടു രോഗികൾക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ രണ്ടു വാർഡുകൾ പൂർണമായും അടച്ചതായി പി.ആർഡി പുറത്തിറക്കിയ റിലീസിൽ പറയുന്നു.

എന്നാൽ, ദിവസവും നൂറ് കണക്കിന് രോഗികൾ എത്തിച്ചേർന്നിരുന്ന ഭാരത് ആശുപത്രിയിൽ ഒരു കൊവിഡ് രോഗി രണ്ടു മണിക്കൂറിലേറെയും, കൊവിഡ് ബാധിതനായ ഡോക്ടർ ദിവസങ്ങളോളവും നടന്നിട്ടും ആശുപത്രിയ്ക്കു വേണ്ടി ജില്ലാ മെഡിക്കൽ ഓഫിസറും ആരോഗ്യ വിഭാഗവും കൈ മലർത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരതിനും ജില്ലാ ജനറൽ ആശുപത്രിയ്ക്കും രണ്ടു കൊവിഡ് പ്രോട്ടോക്കോൾ ഉണ്ടോ എന്നു വ്യക്തമാകുന്ന പി.ആർ.ഡി റിലീസാണ് ഇത്.

ചികിത്സയിലായിരുന്ന രണ്ടു രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിലെ മൂന്നു വാർഡുകൾ താത്കാലികമായി അടച്ചു. നാല്, ഏഴ്, എട്ട്
വാർഡുകളാണ് അടച്ചത്. ഇന്ന്(ജൂലൈ 29) അണുനശീകരണം നടത്തിയശേഷം പ്രവർത്തനം പുനരാരംഭിക്കും.

മൂന്നു വാർഡുകളിലെയും മറ്റു രോഗികളെയും രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ആരോഗ്യ പ്രവർത്തകരെയും ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കി. എല്ലാവരുടെയും ഫലം നെഗറ്റീവാണ്.

പ്രസവം കഴിഞ്ഞ സ്ത്രീക്കാണ് നാലാം വാർഡിൽ രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ഇവരെ കോവിഡ് ചികിത്സാ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇതേ വാർഡിലെ മറ്റു രോഗികളെ ആറാം വാർഡിൽ ക്വാറന്റയിനിലേക്ക് മാറ്റി.

മെഡിസിൻ വാർഡിൽ മൂത്രാശയ സംബന്ധമായി അസുഖത്തിന് ചികിത്സയിലായിരുന്നയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ഏഴ്, എട്ട് വാർഡുകളും അട്ക്കുകയായിരുന്നു. മറ്റു രോഗികളിൽ സാരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവരെ ക്വാറന്റയിനിൽ കഴിയുന്നതിന് വീടുകളിലേക്ക് അയച്ചു. ബാക്കിയുള്ളവരെ ആശുപത്രിയിൽതന്നെ നിരീക്ഷണത്തിൽ താമസിപ്പിച്ചിരിക്കുകയാണ്.

രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള ഒരു ഡോക്ടറും മൂന്നു ഹൗസ് സർജൻമാരും രണ്ടു സ്റ്റാഫ്നഴ്സുമാരും ക്വാറന്റയിനിൽ പ്രവേശിച്ചു.

എന്നാൽ, ചിങ്ങവനം സ്വദേശിയായ കൊവിഡ് രോഗി കഴിഞ്ഞ 17 നാണ് ഭാരത് ആശുപത്രിയിൽ എത്തിയത്. ചിങ്ങവനം സ്വദേശിയ്ക്കു രോഗം സ്ഥിരീകരിച്ചതിന്റെ, തൊട്ടടുത്ത ദിവസം തന്നെ ഭാരത് ആശുപത്രിയിൽ ഈ രോഗി എത്തിയ സ്ഥലങ്ങൾ എല്ലാം അടച്ചു പൂട്ടി, ഇവിടങ്ങളിൽ ഉള്ള ആളുകളെ ക്വാറന്റയിൻ സംവിധാനം ഒരുക്കേണ്ടതാണ്. എന്നാൽ, ഇതിനു തയ്യാറാകാതെ ആശുപത്രി തുറന്നു പ്രവർത്തിക്കുകയായിരുന്നു. ഇതാണ് ഡോക്ടർക്ക് അടക്കം രോഗം സ്ഥിരീകരിക്കാൻ ഇടയാക്കിയത്.

ഈ സാഹചര്യത്തിലാണ് കോട്ടയത്തുകാർ ചോദിച്ചു പോകുന്നത് ഭാരത് ആശുപത്രിയ്ക്കു ലോകാരോഗ്യ സംഘടന അനുവദിച്ചു നൽകിയ പ്രത്യേക പ്രോട്ടോക്കോൾ ഉണ്ടോ..?