video
play-sharp-fill

കൊവിഡ് ബാധിച്ച ചിങ്ങവനം സ്വദേശിയുടെ റൂട്ട് മാപ്പ് തേർഡ് ഐ ന്യൂസ് ലൈവിന്: രോഗി ഭാരത് ആശുപത്രിയിൽ ആറു യൂണിറ്റുകളിൽ കയറിയിറങ്ങി; ചിലവഴിച്ചത് രണ്ടു മണിക്കൂറിലേറെ

കൊവിഡ് ബാധിച്ച ചിങ്ങവനം സ്വദേശിയുടെ റൂട്ട് മാപ്പ് തേർഡ് ഐ ന്യൂസ് ലൈവിന്: രോഗി ഭാരത് ആശുപത്രിയിൽ ആറു യൂണിറ്റുകളിൽ കയറിയിറങ്ങി; ചിലവഴിച്ചത് രണ്ടു മണിക്കൂറിലേറെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിങ്ങവനം സ്വദേശിയുടെ റൂട്ട് മാപ്പ് തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു. രോഗി സന്ദരിച്ച വഴികളിൽ, ഇയാൾ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് കോട്ടയം തിരുനക്കരയിലെ ഭാരത് ആശുപത്രിയിലാണ് എന്നു തേർഡ് ഐ ന്യൂസ് ലൈവ് കണ്ടെത്തി. ഇയാളുടെ റൂട്ട് മാപ്പ് പ്രകാരം ജൂലായ് 17 ന് രോഗി രണ്ടു മണിക്കൂറിലേറെ സമയം ഭാരത് ആശുപത്രിയിൽ ചിലവഴിച്ചിട്ടുണ്ട്.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം പോലും അടച്ചു പൂട്ടിയിട്ടും രോഗിയെത്തിയ ഭാരത് ആശുപത്രിയിലെ ഒ.പി വിഭാഗം പോലും അടച്ചു പൂട്ടാൻ അധികൃതർ തയ്യാറായിട്ടില്ല. കടുത്ത അനാസ്ഥയാണ് ഈ വിഷയത്തിൽ ഭാരത് ആശുപത്രിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കൽ ഓഫിസിന്റെയും ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരത് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ ജീവൻ വച്ച് പന്താടുന്ന നിലപാടാണ് ആശുപത്രി അധികൃതർ സ്വീകരിക്കുന്നതെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ജില്ലാ ഭരണകൂടം പുറത്തിറക്കിയ റൂട്ട് മാപ്പ് പ്രകാരം ചിങ്ങവനത്തെ കൊവിഡ് രോഗിയുടെ സമ്പർക്കപ്പട്ടിക ജൂലായ് 11 മുതലാണ് ആരംഭിക്കുന്നത്.

11 ന് രാവിലെ പത്തിന് ചിങ്ങവനത്തെ അക്ഷയ സെന്ററിൽ രോഗി എത്തി. തുടർന്നു വൈകിട്ട് ആറു മുതൽ രാത്രി എട്ടു വരെ ചിങ്ങവനത്തെ ഒരു മരണവീട്ടിൽ ഇയാൾ സന്ദർശനം നടത്തി. 13 ന് രാവിലെ പത്തിന് പള്ളത്തെ ഗവ.ആയുർവേദ ആശുപത്രിയിൽ ഇയാൾ എത്തി. രോഗി എത്തിയതായി സ്ഥിരീകരിച്ചതോടെ പള്ളത്തെ ഗവ.ആയുർവദേ ആശുപത്രി അടച്ചു പൂട്ടുകയും, ഇവിടെ രോഗിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ജീവനക്കാരോടു ക്വാറന്റയിനിൽ പോകാൻ നിർദേശിക്കുകയും ചെയ്തു.

13 ന് രാവിലെ 10.30 ന് ചിങ്ങവനം അർബൻ ബാങ്കിൽ എത്തിയ രോഗി, രാത്രി ആറു മുതൽ എട്ടു വരെ ചിങ്ങവനത്തെ മരണവീട്ടിൽ ചിലവഴിച്ചു. തുടർന്നു 17 ന് രാവിലെ 10.10 മുതൽ 10.15 വരെ ഭാരത് ആശുപത്രിയിലെ ഒ.പി കൗണ്ടറിൽ ഇയാൾ എത്തിയതായി റൂട്ട്മാപ്പിൽ വ്യക്തമാണ്. 10.30 മുതൽ 11 വരെ ജനറൽ മെഡിസിൻ വിഭാഗത്തിൽ, വനിതാ ഡോക്ടറുടെ ഒ.പിയിൽ ഇവർ സന്ദർശനം നടത്തിയിട്ടുണ്ട്.

17 ന് രാവിലെ 11.30 ന് ഭാരത് ആശുപത്രിയിലെ എക്‌സ്‌റേ മുറിയിൽ രോഗി എത്തി. 12 ന് വീണ്ടും ജനറൽ മെഡിസിനിലെ വനിതാ ഡോക്ടറുടെ ഒ.പിയിൽ സന്ദർശനം നടത്തി. 12.30 മുതൽ 12.45 വരെ ഇതേ ആശുപത്രിയിലെ തന്നെ എല്ലു രോഗ വിഭാഗത്തിലെ ഒ.പിയിൽ എത്തി ഡോക്ടറെ കണ്ടു. ഒരു മണിയ്ക്ക് ഇതേ ആശുപത്രിയിലെ ഇൻജംഗ്ഷൻ മുറിയിൽ രോഗി എത്തി. 1.15 ന് ഫാർമസിയുടെ വെയിറ്റിംങ് ഏരിയയിൽ രോഗി മരുന്നു വാങ്ങുന്നതിനായി കാത്തിരിക്കുകയും ചെയ്തു.

ഈ സമയങ്ങളിൽ മുകളിൽ പറഞ്ഞ സ്ഥലങ്ങളിൽ എത്തുകയോ, രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്തവർ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ – 9539479825, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സ് – 9400702657, 7558851312. എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

ഇത്തരത്തിൽ അതിരൂക്ഷമായ സമ്പർക്കപ്പട്ടികയുള്ള രോഗികയറിയിറങ്ങിയ ആശുപത്രിയെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വിഭാഗവും ശ്രമിക്കുന്നത്. ഇത് കൊടും ക്രൂരതയാണ്.